കൊച്ചി|
jibin|
Last Modified ബുധന്‍, 17 ഒക്‌ടോബര്‍ 2018 (07:56 IST)
മലയാള സിനിമാ താരങ്ങളുടെ താരസംഘടനയായ അമ്മയിൽ ആഭ്യന്തര കലാപം രൂക്ഷമായതിനു പിന്നാലെ വനിതാ കൂട്ടായ്‌മയായ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. സംസ്ഥാന സർക്കാരിനേയും താര സംഘടനയായ അമ്മയേയും എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.
അമ്മയിൽ പരാതി പരിഹാരത്തിനായി ആഭ്യന്തര സംവിധാനം ഒരുക്കണം, ലൈംഗിക ചൂഷണം അടക്കമുളളവ തടയണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനയിലെ അംഗങ്ങളും നടിമാരുമായ റിമ കല്ലിങ്കൽ,
പത്മപ്രിയ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്.