ലഡു ഇനി കടയിൽ‌നിന്നും വാങ്ങേണ്ട, വീട്ടിൽ തന്നെ ഉണ്ടാക്കാം !

സുമീഷ് ടി ഉണ്ണീൻ| Last Updated: ചൊവ്വ, 11 ഡിസം‌ബര്‍ 2018 (18:44 IST)
ലഡു കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഇത് ഉണ്ടാക്കാൻ നമുക്ക് മടിയാണ് എന്ന് മാത്രം. ലഡു ഉണ്ടാക്കുന്നത് വലിയ ബുദ്ധിമുട്ടാണ് എന്ന തെറ്റായ ധാരണകൊണ്ടാണിത്. എന്നാൽ ലഡു വളരെ വേഗത്തിൽ വീട്ടിൽതന്നെയുണ്ടാക്കാം.

ലഡു ഉണ്ടാക്കാനാവശ്യമായ ചേരുവകൾ നോക്കാം

കടലമാവ് - 1 കപ്പ്
പഞ്ചസാര - മുക്കാല്‍ കപ്പ്
കുക്കിംങ് സോഡ - ഒരു നുള്ള്
ഫുഡ് കളര്‍ ലെമണ്‍- റെഡ് കളര്‍
ഏലയ്ക്ക പൊടി - കാല്‍ സ്പൂണ്‍
മുന്തിരി - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്


ഇനി ലഡു തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം

ഒരു കപ്പിലേക്ക് കടലമാവും സോഡാ പൊടിയും ചേർത്ത് വെള്ളമൊഴിച്ച് ദോശമാവിന്റെ പരുവത്തിൽ നന്നായി മിക്സ് ചെയ്യുക. ഇതു മാറ്റിവച്ച ശേഷം ഒരു പാനിൽ കാൽകപ്പ് വെള്ളത്തിൽ പഞ്ചസാര ചേർത്ത് പഞ്ചസാര പാന തയ്യാറാക്കുക. നന്നായി അലിഞ്ഞു
ചേർൻ ഒട്ടുന്ന പരുവമാകുമ്പോൾ ആവശ്യമെങ്കിൽ കളർ ചേർക്കാം.

അടുപ്പിലുള്ള പഞ്ചസാരപ്പാനയിലേക്ക് ഏലക്കപൊടു ചേത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് മാറ്റിവക്കാം. അടുത്തതയി ഒരു ഫ്രൈ പാനിൽ എണ്ണ ചൂടാക്കിയ ശേഷം. തയ്യാറാക്കിവച്ചിരിക്കുന്ന മാവ് ചെറിയ അരിപ്പയിലൂടെ എണ്ണയിലേക്ക് ഒഴിച്ച ബൂന്തി ഉണ്ടാക്കുക.

ശേഷം പഞ്ചസാര പാന വീണ്ടും അടുപ്പത്ത് വക്കുക. തയ്യാറാക്കിയിരിക്കുന്ന ബൂന്തി പഞ്ചാസരാപാനയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഇനി അൽ‌പനേരം മൂടിവച്ച വേവിക്കാം. തീ ഓഫ് ചെയ്ത് ചെറു ചൂടിൽ ഉരുട്ടിയെടുക്കാം. ലഡു തയ്യാർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :