പന്ത്രണ്ടുകാരിയെ ക്രൂരപീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റില്‍

ബാലികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോവളം| Last Modified വ്യാഴം, 5 ജനുവരി 2017 (14:44 IST)
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച പരാതിയില്‍ 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴമുട്ടം പീപ്പാറ കോളനിയിലെ ജ്യോതി ഭവനില്‍ സാബുവാണു കോവളം പൊലീസിന്‍റെ പിടിയിലായത്. കോവളത്ത് താമസിച്ചുവരുന്ന വിദേശിയുടെ സഹായിയാണ് സാബു.

വിദേശിയോടൊപ്പമാണ് പീഡനത്തിനിരയായ കുട്ടിയും മാതാവും ഒപ്പം സാബുവും കഴിഞ്ഞിരുന്നത്. വിദേശിയുടെ ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയാണ് പീഡനത്തിനിരയായത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയങ്ങളില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കുട്ടിയെ പീഡിപ്പിച്ചിരുന്നത് എന്ന് കുട്ടി മൊഴി നല്‍കി.

സംഭവം കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴിയാണ് പൊലീസില്‍ അറിയിച്ചത്. ഫോര്‍ട്ട് സി.ഐയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിഴിഞ്ഞം സി.ഐയുടെ നേതൃത്വത്തില്‍ കോവളം പൊലീസ് എസ്.ഐ അജയകുമാറും സംഘവും പ്രതിയെ പിടികൂടിയത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :