മെഡിക്കല്‍ വിദ്യാര്‍ത്ഥിയായി വിലസി നടന്ന യുവാവ് പിടിയില്‍

മഞ്ചേരി, വ്യാഴം, 5 ജനുവരി 2017 (15:02 IST)

Widgets Magazine

മാസങ്ങളായി മെഡിക്കല്‍ വിദ്യാര്‍ത്ഥിയായി വിലസി നടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി നെല്ലിക്കുത്ത് തേക്കിന്‍തൊടി ഷിബിന്‍ എന്ന 20 കാരനാണ് സ്റ്റെതസ്കോപ്പും ഓവര്‍ക്കോട്ടുമായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിലസി നടന്നത്. 
 
ക്ലാസുള്ളപ്പോഴും അല്ലാത്തപ്പോഴും ഇയാള്‍ വാര്‍ഡുകളിലും മറ്റുമായി കറങ്ങി നടക്കുന്നതില്‍ സംശയം ജനിച്ച മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് ജീവനക്കാരില്‍ നിന്ന് ഇയാള്‍ അടിക്കടി പണം ചോദിച്ചു വാങ്ങിയതായും അറിവുണ്ട്. 
 
മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.നൂറ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആള്‍ മാറാട്ടത്തിനു കേസെടുത്താണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേ സമയം ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടോ എന്ന് സംശയിക്കുന്നതായും പൊലീസ് പറയുന്നു.  
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പന്ത്രണ്ടുകാരിയെ ക്രൂരപീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റില്‍

സംഭവം കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴിയാണ് പൊലീസില്‍ അറിയിച്ചത്. ...

news

അനധികൃത സ്വത്ത് സമ്പാദനം; ടോം ജോസിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു, ജേക്കബ് തോമസ് രണ്ടും കൽപ്പിച്ച്

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് അഡീ. ചീഫ് സെക്രട്ടറി ടോം ജോസിനെ വിജിലൻസ് ...

news

ഫാ. ടോമിനോട് യമനിലേക്ക് പോകരുതെന്ന് പറഞ്ഞിരുന്നു?!

യമനിൽ നിന്നു ഭീകരർ തട്ടിക്കൊണ്ട് പോയ ഫാ. ടോം ഉഴുന്നാലിന്റെ യമൻ യാത്ര ...

Widgets Magazine