അസാധുനോട്ടുകളുടെ വന്‍ നിക്ഷേപം സ്വീകരിച്ച് സ്വകാര്യബാങ്ക്; മാനേജര്‍മാര്‍ക്ക് പ്രത്യുപകാരമായി കിട്ടിയത് 40 ലക്ഷം രൂപ

ന്യൂഡല്‍ഹി, ചൊവ്വ, 29 നവം‌ബര്‍ 2016 (09:41 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

കണക്കില്‍പ്പെടാത്ത അസാധുനോട്ടുകളുടെ നിക്ഷേപം സ്വകാര്യബാങ്കിന്റെ കശ്‌മീരി ഗേറ്റ് ശാഖയില്‍ നിന്ന് ആദായനികുതി വകുപ്പ് പിടികൂടി. അസാധുവാക്കപ്പെട്ട 500 രൂപയുടെയും 1000 രൂപയുടെയും നിക്ഷേപമാണ് കണ്ടെത്തിയത്. ആക്സിസ് ബാങ്കിന്റെ കശ്‌മീരി ഗേറ്റ് ശാഖയില്‍ നിന്നാണ് അസാധുനോട്ടുകളുടെ നിക്ഷേപം പിടികൂടിയത്.
 
ആക്‌സിസ് ബാങ്ക് ശാഖയിലും തുടര്‍ന്ന് രണ്ട് മാനേജര്‍മാരുടെ വീടുകളിലും മൂന്നു ദിവസമായി നടത്തിയ റെയ്‌ഡിലാണ് വന്‍തുകയും രേഖകളും കണ്ടെടുത്തത്. പുതുതായി തുടങ്ങിയ മൂന്ന് അക്കൌണ്ടുകളില്‍ ഈ മാസം 11നും 22നുമാണ് 39.26 കോടി രൂപ നിക്ഷേപിച്ചത്. ഈ പണം പിന്നീട് ഇലക്ട്രോണിക് കൈമാറ്റത്തിലൂടെ മറ്റ് അക്കൌണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.
 
ജ്വല്ലറി ഉടമകളുടെയും പണമിടപാട് സ്ഥാപനങ്ങളുടെയും നിക്ഷേപമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, നേരത്തെയുള്ള ഇടപാടുകാരന്റെ പണമാണ് ഇതെന്നാണ് ബാങ്കിന്റെ വിശദീകരണം. നോട്ട് മാറ്റിയെടുക്കാന്‍ പൊതുജനം നെട്ടോടമോടുമ്പോള്‍ ആണ് ആക്സിസ് ബാങ്ക് മാനേജര്‍മാര്‍ ഇഷ്‌ടക്കാര്‍ക്ക് രാത്രി വൈകിയും സേവനം നല്കിയത്. പ്രതിഫലമായി 40 ലക്ഷം രൂപയാണ് മാനേജര്‍മാര്‍ക്ക് ലഭിച്ചത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കശ്‌മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; പ്രദേശത്തെ സ്കൂളുകള്‍ അടച്ചിടാന്‍ ഉത്തരവ്

സംഘര്‍ഷമേഖലയായ ജമ്മു കശ്‌മീരില്‍ സൈനികക്യാമ്പിനു നേരെ ഭീകരാക്രമണം. ഭീകരരുടെ ആക്രമണത്തില്‍ ...

news

അസാധുനോട്ടുകളില്‍ 60 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്; 8.11 ലക്ഷം കോടി രൂപ അസാധുനോട്ടുകള്‍ ജനങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ചു

രാജ്യത്ത് അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 60 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. ...

news

നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമില്ല; ഇനി നിക്ഷേപിക്കുന്ന തുക എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് ...

news

കെജ്‌രിവാളിന്റെ പ്രസ്‌താവനയില്‍ ബിജെപിക്ക് ഞെട്ടല്‍ - വിവാഹം ആയുധമാക്കി ആം ആദ്​ മി

ബിജെപി എംപി മഹേഷ്​ ശർമയെ വിമർശിച്ചുകൊണ്ട്​ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്​ മി നേതാവുമായ ...

Widgets Magazine