അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയുടെ മരുന്ന് എങ്ങനെയാണ് 'നിങ്ങള്‍ക്കുള്ള'താകുന്നത് മിസ്റ്റര്‍ പ്രസിഡന്റ് ? - ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് തരൂര്‍
- രാവിലെ എഴുന്നേറ്റ് നടക്കാനിറങ്ങി, ലോക്ഡൌണ് ആണെന്നോര്‍ത്തില്ല; 13 പേര് പിടിയിൽ !
- ലോക്ഡൌണ് കാലത്ത് ചാരായം വാറ്റി, 3 പേർ പിടിയിൽ
- കൊവിഡ് 19; രാജ്യത്ത് ആകെ രോഗികൾ 4444 പേർ, മഹാരാഷ്ട്രയിൽ മാത്രം 891
- ലോക്ഡൌണ് ദുരിതത്തിനിടെ ചില ‘തറവേല’കള്‍, കേടായ 5000 കിലോ മത്സ്യം കടത്താന്‍ ശ്രമിച്ചു; പൊലീസ് പിടികൂടി
ജനകീയ ഹോട്ടൽ, 20 രൂപയ്‌ക്ക് ഊണ് !
തലസ്ഥാന നഗരി നിവാസികൾക്ക് കോവിഡ് നിയന്ത്രണ കാലത്തു ആശ്വാസമെന്നോണം ഇരുപതു രൂപയ്ക്ക് ഊണുമായി ജനകീയ ഹോട്ടൽ ചൊവ്വാഴ്‌ച മുതൽ പ്രവർത്തനമാരംഭിക്കും. തിരുവനന്തപുരം നഗരസഭയും കുടുംബശ്രീയും ചേർന്നുള്ള സംയുക്ത സംരംഭമാണിത്.
തമ്പാനൂർ ഓവർബ്രിഡ്ജിനു സമീപമുള്ള നഗരസഭാ ഗോൾഡൻ ജൂബിലി ബിൽഡിംഗിലാണ് ഇത് പ്രവർത്തിക്കുന്നത്. അതേസമയം 25 രൂപ നൽകിയാൽ ഊണ് പാഴ്‌സലായി വീടുകളിൽ എത്തിക്കാനും തയ്യാറെടുപ്പുണ്ട്. ഇതിനായി നഗരസഭാ വോളന്റിയര്‍മാരും കുടുംബശ്രീ അംഗങ്ങളെ സഹായിക്കുമെന്ന് നഗരസഭാ മേയർ ശ്രീകുമാർ അറിയിച്ചു.
തുടക്കത്തിൽ ഉച്ചയൂണ് മാത്രമാവും ഉണ്ടാവുക. പിന്നീട് ആവശ്യക്കാർ കൂടുന്നതോടെ പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും തയ്യാറാക്കാനുള്ള ശ്രമത്തിലാണിവർ. ജനകീയ ഹോട്ടലിലെ ഫോൺ നമ്പർ : 7034000843, 7012285498, 6235740810