അനുബന്ധ വാര്‍ത്തകള്‍
- ലോക്‍ഡൌണ്‍ കാലത്ത് ചാരായം വാറ്റി, 3 പേർ പിടിയിൽ
- കൊവിഡ് 19; രാജ്യത്ത് ആകെ രോഗികൾ 4444 പേർ, മഹാരാഷ്ട്രയിൽ മാത്രം 891
- ലോക്‍ഡൌണ്‍ ദുരിതത്തിനിടെ ചില ‘തറവേല’കള്‍, കേടായ 5000 കിലോ മത്സ്യം കടത്താന്‍ ശ്രമിച്ചു; പൊലീസ് പിടികൂടി
- ‘ഏറ്റവും ആവശ്യമുള്ളവര്‍ക്ക് മരുന്ന് നല്‍കും’ - ട്രംപിന്റെ ഭീഷണിക്ക് മറുപടി നല്കി ഇന്ത്യ
- കൊറോണ വന്നു, കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു !
രാവിലെ എഴുന്നേറ്റ് നടക്കാനിറങ്ങി, ലോക്‍ഡൌണ്‍ ആണെന്നോര്‍ത്തില്ല; 13 പേര് പിടിയിൽ !
കൊച്ചിയിൽ 41 പേരെ അറസ്റ്റ് ചെയ്തതിന്റെ ചൂടാറും മുമ്പേ ലോക്ക് ടൗൺ വിലക്ക് ലംഘിച്ച് തലസ്ഥാന നഗരിയിൽ കൂട്ടമായി പ്രഭാത സവാരി നടത്തിയ പതിമൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ നിരന്തരമായ അറിയിപ്പുകള്‍ അവഗണിച്ചാണ് ഇവർ പുറത്തിറങ്ങി നടന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു.
മ്യൂസിയം, മണ്ണന്തല പൊലീസ് സ്റ്റേഷനുകൾക്ക് കീഴിൽ മൂന്നു വീതവും ശ്രീകാര്യം, വട്ടിയൂർക്കാവ് അതിർത്തിയിൽ രണ്ട് വീതവും പൂജപ്പുരയിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്.
ഇതുകൂടാതെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം വഞ്ചിയൂർ, തമ്പാനൂർ, പൂന്തുറ പൊലീസ് സ്റ്റേഷൻ അതിർത്തികളിലായി ഒട്ടാകെ 108 കേസുകളാണ് കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്തത്.