1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Customs staff commit suicide

കസ്റ്റംസ് ഹൗസിലെ സുരക്ഷാ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

Customs
കൊച്ചി കസ്റ്റംസ് ഹൗസിലെ സുരക്ഷാ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍. ഹലില്‍ദാര്‍ രഞ്ചിത്താണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ഇദ്ദേഹം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് കാര്‍പോച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളില്‍ മേല്‍കൂരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
 
അതേസമയം ഇദ്ദേഹത്തിന്റെ കാലുകള്‍ കാറിനുമുകളില്‍ പതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. വ്യക്തിപരമായ കാരണങ്ങള്‍ മൂലമുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
അടുത്ത ലേഖനം
മോദിയുടെ ജന്‍‌മദിനത്തില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി #NationalUnemploymentDay ഹാഷ് ടാഗ്!