കഞ്ചാവ് മാഫിയാ സംഘങ്ങള്‍ ഏറ്റുമുട്ടി: യുവാവ് വെട്ടേറ്റു മരിച്ചു

എ കെ ജെ അയ്യര്‍| Last Updated: ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (18:00 IST)
കഞ്ചാവ് മാഫിയാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ നടന്ന ഏറ്റുമുട്ടലിനൊടുവില്‍ യുവാവ് വെട്ടേറ്റു മരിച്ചു. നെട്ടൂര്‍ ഓള്‍ഡ് മാര്‍ക്കറ്റു റോഡിലെ വെളിപ്പറമ്പില്‍ വീട്ടില്‍ ഫഹദ് ഹുസ്സൈന്‍ എന്ന പത്തോമ്പതു കാരനാണ് വെട്ടേറ്റു മരിച്ചത്.

ദേശീയ പാതയോരത് നെട്ടൂര്‍ പാലത്തിനടുത്തുള്ള പ്രദേശത്തായിരുന്നു മാഫിയാ സംഘങ്ങള്‍ തമ്മിലുള്ളഏറ്റുമുട്ടല്‍ നടന്നത്. മരിച്ച ഫഹദ് പോളിടെക്‌നിക് വിദ്യാര്‍ത്ഥിയാണ്. മുമ്പുണ്ടായ ഒരു പോലീസ് കേസിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഞായറാഴ്ച നടന്ന സംഘത്തില്‍ ഒരാളെ പിടിച്ചു മാറ്റാന്‍ നടത്തിയ ശ്രമത്തിനിടെയാണ് വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റത്.

കൈത്തണ്ടയില്‍ വെട്ടേറ്റ ഫഹദിനെ മണിക്കൂറുകള്‍ വൈകിയാണ് ആശുപത്രിയിലെ അതിതീവ്ര വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഒടുവില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ വന്നു. ഒരു വനിതയുടെ നേതൃത്വത്തിലുള്ള കഞ്ചാവ് മാഫിയാ സംഘത്തിനെതിരെ പനങ്ങാട് പോലീസില്‍ ഒരു കേസുണ്ടായിരുന്നു. ഇതിനെ ചൊല്ലിയായിരുന്നു ചേരിതിരിഞ്ഞുള്ള അടികലശല്‍ ഉണ്ടായത്. പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :