നികുതി നിർദേശങ്ങളില്ലാതെ ബജറ്റ്; വ്യാപാരികൾക്ക് വൻ ഇളവുകളുണ്ടായേക്കുമെന്ന് സൂചന

വ്യാപാരികൾക്ക് വൻ ഇളവുകളുണ്ടാകുമെന്നു സൂചന നല്‍കി ബജറ്റ്

സജിത്ത്| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2017 (16:07 IST)
നിത്യോപയോഗ സാധനങ്ങൾക്കു വിലകൂടിയേക്കുമെന്നുള്ള ആശങ്കയും അതുപോലെ വില കുറഞ്ഞേക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയുമില്ലാതെ മാര്‍ച്ച മൂന്നിന് മന്ത്രി ടി എം തോമസ് ഐസക്കിന്റെ എട്ടാം ബജറ്റ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് നികുതി നിർദേശങ്ങളൊന്നും തന്നെയില്ലാത്ത ഒരു ബജറ്റ് വരുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഈ ബജറ്റില്‍ വ്യാപാരികൾക്ക് വൻ ഇളവുകളുണ്ടായേക്കുമെന്നാണ് സൂചന. വൻ വിറ്റുവരവുണ്ടായിരുന്നിട്ടുകൂ‍ടി അനുമാന നികുതി മാത്രം അടച്ചതായി കണ്ടെത്തിയവരുടെ മേല്‍ ചുമത്തിയ നികുതിയിൽ കാര്യമായ ഇളവുണ്ടായേക്കുമെന്നും സൂചനയുണ്ട്. കാൽ ലക്ഷത്തിലധികം വ്യാപാരികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചേക്കാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :