ലിപ്‌സ്‌റ്റിക് ഉപയോഗിച്ചതാണോ എന്റെ കുറ്റം, ഫോണ്‍ നമ്പർ ചോദിച്ചതിന് പിന്നാലെ ഡ്രിങ്ക്‌സ് കഴിക്കാനും വിളിച്ചു - ഈ സുന്ദരിയുടെ രോദനം നിസാരമല്ല

പാരീസ്, തിങ്കള്‍, 27 ഫെബ്രുവരി 2017 (15:47 IST)

Widgets Magazine
  Emma hals , job , paris , girls , compani , എമ്മ ഹൾസ് , യൂനിറ്റ് ടിവി , ലിപ്‌സ്‌റ്റിക് , ക്യാറ്റ് വാക്ക് , ആദം ലുക്‌വെൽ , മാനേജര്‍

സൌന്ദര്യം കൂടിപ്പോയതിന്റെ പേരില്‍ ജോലി നഷ്‌ടമായെന്ന് ഒരു പെണ്‍കുട്ടി. ഇംഗ്ലണ്ടിലെ യൂനിറ്റ് ടിവിയെന്ന പ്രൊഡക്‌ഷൻ സ്ഥാപനത്തിലെ ഫ്രീലാൻസറായ എമ്മ ഹൾസ് എന്ന ഇരുപത്തിനാലുകാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്.

പതിവ് പോലെ ഓഫീസില്‍ എത്തിയപ്പോള്‍ മാനേജര്‍ എന്നെ ക്യാബിനിലേക്ക് വിളിപ്പിച്ചു. ജോലിയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് വീട്ടിലേക്ക് പൊയ്ക്കൊള്ളാനും പറഞ്ഞു. ഞാന്‍ കാരണം അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഞെട്ടിച്ചു. ഒരു മോഡലിനെ പോലെ താന്‍ ഓഫീസില്‍ പെരുമാറുന്നു എന്നും തന്റെ ആകർഷണീയത കാരണം മറ്റുള്ളവരുടെ ജോലിയും നടക്കുന്നില്ല എന്ന് മാനേജര്‍ വ്യക്തമാക്കിയെന്നും എമ്മ പറയുന്നു.

വീട്ടിലെത്തിയ ശേഷം ക്യാറ്റ് വാക്ക് നടത്തിയാല്‍ മതിയെന്നും മാനേജര്‍ പറഞ്ഞു. പാന്റ്‌സും ഷർട്ടും ധരിച്ചാണ് ഓഫിസിൽ എന്നും പോകുന്നത്. ലിപ്‌സ്‌റ്റിക് മാത്രമാണ് പതിവായി ഉപയോഗിക്കുന്നതെന്നും എമ്മ വ്യക്തമാക്കി. ഓഫീസില്‍ നിന്ന്  പോരുന്നതിന് മുമ്പ് മാനേജര്‍ സ്വകാര്യ നമ്പർ ചോദിച്ചതായും ഡ്രിങ്ക്‌സ് കഴിക്കാൻ ക്ഷണിച്ചതായും ഒരു മാധ്യമത്തോട് എമ്മ വ്യക്തമാക്കി.

മൂന്നുമാസത്തെ പ്രൊബേഷനിലായിരുന്നു എമ്മ കമ്പനിക്ക് ചേരുന്ന ജോലിക്കാരിയല്ല എന്ന് വ്യക്തമായതിനാലാണ് പറഞ്ഞുവിട്ടതെന്നാണ് കമ്പനി ഉടമ ആദം ലുക്‌വെൽ കൂട്ടിച്ചേര്‍ത്തു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തലയില്‍ കയറിയിരിക്കാമെന്ന് കരുതിയോ ?; പിണറായിയോടാണ് കളിയെന്ന് ഓര്‍ത്തില്ല - എസ്ഐക്ക് സസ്പെന്‍‌ഷന്‍

സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടതിന് എസ് ഐയെ ...

news

96ലെ ശക്തനായ ഭരണാധികാരിയെ കാണാനില്ല, എന്നാല്‍ പ്രസംഗം അടിപൊളി - പിസി പറയുന്നതില്‍ സത്യമുണ്ട്

സിപിഎമ്മും ബിജെപിയും കൊലപാതക തർക്കങ്ങളിൽ മുഴുകുന്നത് ശരിയാണോ എന്ന് പിസി ജോർജ് എംഎല്‍എ. ...

news

‘ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമനാരായണാ‘: വീണ്ടും തിരുത്തലുമായി പിണറായി വിജയന്‍

നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രി പിണറായി ...

news

ഭാരത്തിന്റെ ചരിത്രം അറിയില്ലെങ്കിലും സ്വാതന്ത്ര്യ സമര ചരിത്രമെങ്കിലും പിണറായി പഠിക്കണം: കുമ്മനം

ഭാരത്തിന്റെ ചരിത്രം അറിയില്ലെങ്കിലും സ്വാതന്ത്ര്യ സമര ചരിത്രമെങ്കിലും പിണറായി പഠിക്കാന്‍ ...

Widgets Magazine