അനുബന്ധ വാര്‍ത്തകള്‍
- ശിവശങ്കർ സ്വർണക്കടത്തിന് ഒത്താശ ചെയ്‌തു: ഇനി എന്ത് തെളിവാണ് മുഖ്യമന്ത്രിക്ക് വേണ്ടത്: ചെന്നിത്തല
- വീണ്ടും റെക്കോർഡിട്ട് സ്വർണവില, പവന് 36,680 രൂപ
- രോഗികളുടെ എണ്ണം 70,000 വരെ ഉയരാം, സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ തുറക്കും
- ഔദ്യോഗിക പരിചയം സൗഹൃദമായി, സ്വപ്നയാണ് സരിത്തിനെയും സന്ദീപിനെയും പരിചയപ്പെടുത്തിയത്: ശിവശങ്കറിന്റെ മൊഴി പുറത്ത്
- പുതിയ പാർട്ടിയ്ക്ക് സാധ്യത? ബിജെപിയിലേക്കെന്ന വാർത്തകൾ തള്ളി സച്ചിൻ പൈലറ്റ്
ക്വാഡ് റിയർ ക്യാമറകൾ, 6.6 ഇഞ്ച് പഞ്ച്‌ഹോൾ ഡിസ്‌പ്ലേ, ടെക്‌നോ സ്പാര്‍ക് 5 പ്രോ വിപണിയിൽ
കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി മറ്റൊരു സ്മാർട്ട്ഫോണിനെ വിപണിയിലെത്തിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ടെക്നോ. സ്പാർക് 5 പ്രോ എന്ന മിഡ് ലെവൽ സ്മാർട്ട്ഫോണിനെയാണ് ടെക്നോ ഇന്ത്യയിൽ എത്തിച്ചിരിയ്ക്കുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേർണല്‍ സ്റ്റോറേജിൽ വിപണിയിൽ എത്തിയിരിയ്ക്കുന്ന സ്മാർട്ട്ഫോണിന് 10,499 രൂപയാന്ന് വില.
ആമസോണിലൂടെ ടെക്നോ സ്പാർക് 5 പ്രോ വാങ്ങാവുന്നതാണ്. 6.6 ഇഞ്ച് പഞ്ച് ഹോൾ ഡിസ്പ്ലേ ആണ് ഫൊണിൽ നൽകിയിരിയ്ക്കുന്നത്. 90.2% ആണ് സ്ക്രീന്‍ ടു-ബോഡി അനുപാതം. 16 മെഗാപിക്‌സല്‍ പ്രൈമറി സെൻസർ അടങ്ങിഒയ, ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. 2 മെഗാപിക്‌സല്‍ മാക്രോ, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, മറ്റൊരു എഐ ലെന്‍സ് എന്നിവ ചേര്‍ന്നതാണ് ക്വാഡ് കാമറ.
8 മെഗാപിസൽ പഞ്ച് ഹോൾ സെൽഫി ക്യാമറയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. മീഡിയടെക്കിന്റെ ഹീലിയോ എ25 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എച്ച്ഐഒഎസിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുന്നത്. 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോനിൽ നൽകിയിരിയ്ക്കുന്നത്.