പുതിയ പാർട്ടിയ്‌ക്ക് സാധ്യത? ബിജെപിയിലേക്കെന്ന വാർത്തകൾ തള്ളി സച്ചിൻ പൈലറ്റ്

അഭിറാം മനോഹർ| Last Modified ബുധന്‍, 15 ജൂലൈ 2020 (11:55 IST)
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന വാർത്തകൾ നിരസിച്ച് രാജസ്ഥാനിൽ പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന പ്രമുഖ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്.തനിക്കെതിരെ കോൺഗ്രസ് നേതാക്കൾ നടത്തുന്നത് കള്ളപ്രചാരണമാണെന്നും താൻ ബിജെപിയിലേക്ക് പോകില്ലെന്നും ഇപ്പോഴും കോൺഗ്രസിൽ തന്നെയാണുള്ളതെന്നും സച്ചിൻ വ്യക്തമാക്കി.

ബിജെപിക്കെതിരെ പോരാടി അവരെ പരാജയപ്പെടുത്തിയ വ്യക്തിയാണ് താനെന്നും ഇപ്പോഴും കോൺഗ്രസിൽ തന്നെയാണ് നിൽക്കുന്നതെന്നും ബിജെപിയിലേക്ക് പോകില്ലെന്നുമാണ് സച്ചിൻ വ്യക്തമാക്കിയത്.നേരത്തെ സച്ചിൻ കോൺഗ്രസ് വിട്ട് പുതിയ പാർട്ടി തുടങ്ങുമെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ പറ്റി ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

അതേസമയം ഇന്ന് ജയ്പൂരിൽ ചേരാനിരുന്ന ബിജെപി നേതൃയോഗം വൈകിട്ടത്തേക്ക് മാറ്റി. സച്ചിൻ പൈലററ്റിന്റെ നീക്കം അറിഞ്ഞ ശേഷം യോഗം ചേരാനാണ് ബിജെപിയുടെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :