അനുബന്ധ വാര്‍ത്തകള്‍
- എ ടി എമ്മുകൾ വഴി പിൻവലിക്കാവുന്ന പണത്തിന്റെ പരിധി കുറച്ച് എസ് ബി ഐ
- ഒരിക്കൽ മുഖം പതിഞ്ഞവർ കുടുങ്ങും; മണ്ഡലകാലത്ത് ശബരിമലയിൽ പൊലിസ് എത്തുന്നത് ഫെയ്സ് ഡിറ്റക്ഷൻ സംവിധാനമുള്ള ക്യാമറകളുമായി
- മണ്ഡലകാലത്ത് ശബരിമലയിൽ സുരക്ഷക്കായി വൻ പൊലീസ് സംഘം; വിന്യസിക്കുന്നത് 5000 പൊലീസുകാരെ
- സാലറി ചലഞ്ച്: സുപ്രീം കോടതി വിധി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല
- സാലറി ചലഞ്ചിൽ സർക്കാരിന് വീണ്ടും തിരിച്ചടി; ‘പണം ദുരിതാശ്വാസത്തിന് ഉപയോഗിക്കുമെന്നതിൽ ഉറപ്പില്ല‘, ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു
ബയോമെട്രിക് രേഖകൾ ഉപയോഗിക്കാനാവില്ല; സിംകാർഡ് എടുക്കാൻ പുതിയ സംവിധാനമൊരുക്കി ടെലികോം മന്ത്രാലയം
ഡല്‍ഹി: സിം കാർഡുകൾക്ക് ആധാർ നിർബന്ധമാക്കാനാകില്ല എന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ സിം കാർഡുകൾ എടുക്കുന്നതിന് പുതിയ നിബന്ധനകൾ കൊണ്ടുവന്ന് ടെലികോം മന്ത്രാലയം. തെറ്റായ വിവരങ്ങൾ നൽകി സിം കാർഡുകൾ എടുക്കുന്നത് തടയാൻ റിയൽ ടൈം സംവിധാനമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്.
ആപ്പിന്റെ സഹായത്തോടുകൂടി സിം കാർഡ് വെരിഫൈ ചെയ്യുന്നതിനായുള്ള സംവിധാനമാണ് കൊണ്ടുവരുന്നത്. തിരിച്ചറിയൽ രേഖകൾ ആപ്പിലൂടെ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യും. സിം എടുക്കുന്ന ആളുടെ ചിത്രം തത്സമയം തന്നെ ആപ്പ് വഴി പകർത്തും. ഒ ടി പി സംവിധാനത്തിലൂടെയാണ് ഏജന്റുകൾക്ക് സിം നൽകാനാവുക.
ഇതോടെ ഉപയോതാവിന്റെയും ഏജന്റിന്റെയും വിശദാംശാങ്ങളും സിം നൽകപ്പെട്ട സർക്കിളും മന്ത്രാലയത്തിന് ലഭ്യമാകും. സിം കാർഡുകൾ വാങ്ങുന്നതിനും പുതുക്കുന്നതിനും ആധാറിന് പകരം ഈ രീതിയാണ് ഉപയോഗപ്പെടുത്തുക. നവംബർ 5 മുതൽ പുതിയ സംവിധാനം നിലവിൽ വരും.