അങ്കമാലി അതിരൂപത വിറ്റ ഭൂമി കണ്ടുകെട്ടി; സാജു വർഗീസ് 10 കോടി പിഴയടക്കണം - ഇടപാടുകള്‍ മരവിപ്പിച്ചു

കൊച്ചി, തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (16:33 IST)

 syro malabar , police , land case , tax department , എറണാകുളം അങ്കമാലി , സിറോ മലബാർ സഭ , സാജു വർഗീസ് , ഭൂമിയിടപാട്

സിറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപത വിറ്റ 64 സെന്റ് ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ഭൂമി വില്‍പ്പനയുടെ ഇടനിലക്കാരന്‍ സാജു വര്‍ഗീസിന് വിറ്റ ഭൂമിയാണ് കണ്ടുകെട്ടിയത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും മരവിപ്പിച്ചു.

പരിശോധനയില്‍ സാജു വർഗീസ് നികുതി വെട്ടിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. തുടർന്ന് 10 കോടി രൂപ പിഴയടയ്ക്കാൻ ആവശ്യപ്പെട്ട് സാജു വർഗീസിന് നോട്ടീസും നൽകി. രൂപതയ്ക്കു വേണ്ടി ഭൂമിവിറ്റ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും ആദായനികുതി വകുപ്പ് നോട്ടിസ് അയച്ചു.

3.94 കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി സാജു പിന്നീട് 39 കോടിക്കാ‍ണ് മറിച്ചു വിറ്റത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നേരത്തെ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയടക്കമുള്ളവർക്കെതിരെ കേസെടുത്തിരുന്നു.

സാജുവിന്റെ വാഴക്കാലയിലെ 4298 ചതുരശ്ര അടി വരുന്ന ആഡംബര വീടാണ് കണ്ടുകെട്ടിയതില്‍ പ്രധാനം. ഈ വീടിനും ഭൂമിക്കും 4.16 കോടി രൂപയാണ് ആദായനികുതി വകുപ്പ് വിലയിട്ടിരിക്കുന്നത്. സാജു വഴി വി കെ ഗ്രൂപ്പ് വാങ്ങിയ സഭയുടെ ഭൂമിയും മറ്റു നികുതി വെട്ടിപ്പിന്റെ പേരില്‍ ഇവരുടെ ഏഴ് അനുബന്ധ ആസ്തികളും കണ്ടുകെട്ടി.

സാജു വര്‍ഗീസും വികെ ഗ്രൂപ്പും ചേര്‍ന്ന് 20 കോടിയോളം രൂപയുടെ വരുമാനം മറച്ചുവെച്ചുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഒരിക്കൽ മുഖം പതിഞ്ഞവർ കുടുങ്ങും; മണ്ഡലകാലത്ത് ശബരിമലയിൽ പൊലിസ് എത്തുന്നത് ഫെയ്സ് ഡിറ്റക്ഷൻ സംവിധാനമുള്ള ക്യാമറകളുമായി

മണ്ഡലകാലത്ത് സബരിമലയിൽ ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ ...

news

കടന്നു പിടിച്ചതോടെ യുവതി ബഹളം വെച്ചു; ട്രെയിനില്‍ നിന്നും ഇറങ്ങിയോടിയ ടി ടിഇയെ കണ്ടെത്താനായില്ല

ട്രെയിനില്‍ വെച്ച് അസം സ്വദേശിനിയെ ടി ടി ഇ അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി. മംഗളൂരു ...

news

മണ്ഡലകാലത്ത് ശബരിമലയിൽ സുരക്ഷക്കായി വൻ പൊലീസ് സംഘം; വിന്യസിക്കുന്നത് 5000 പൊലീസുകാരെ

മണ്ഡലകാലത്ത് ശബരിമലയിൽ സുരക്ഷ ഒരുക്കാൻ വലിയ പൊലീസ് സംഘത്തെ നിയോഗിക്കാനൊരുങ്ങി സർക്കാർ. ...

news

'പിണറായിയുടെ ശരീരം കാണുമ്പോൾ ഓർമ വരിക പൊത്തുള്ള മരത്തെയാണ്‘: ശോഭ സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ ശരീരം പോലുള്ള ഒന്നല്ല അമിത് ഷായുടേതെന്ന് ശോഭ സുരേന്ദ്രൻ. പിണറായിയുടെ ...

Widgets Magazine