ഗ്രൂപ്പ് അഡ്മിനുകൾക്ക് കൂടുതൽ അധികാരങ്ങൾ, പുതിയ മാറ്റവുമായി ഫെയ്സ്ബുക്ക് !

Last Modified തിങ്കള്‍, 11 ഫെബ്രുവരി 2019 (17:40 IST)
ഗ്രൂപ്പ് അഡ്മിനുകൾക്ക് കൂടുതൽ സഹായവും അധികാരവും നൽകുന്ന പുതിയ മാറ്റങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയണ് ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ പുതിയ പോസ്റ്റ് ഫോർമാറ്റിംഗ് രീതിയാണ് കൊണ്ടുവരുന്നത്. അഡ്മിനുകൾക്ക് ഗ്രൂപ്പ് നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയാണ് പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാൻ ഫെയ്സ്ബുക്ക് തയ്യാറെടുക്കുന്നത്.

ഗ്രൂപിലേക്കുള്ള മെമ്പർഷിപ് അപേക്ഷകൾ പേര് ഉപയോഗിച്ച് സേർച്ച് ചെയ്ത് കണ്ടുപിടിക്കുന്നതിനുള്ള പ്രത്യേക സേർച്ചിംഗ് ഓപ്ഷൻ ഗ്രൂപ് അഡ്മിന് ലഭ്യമായിരിക്കും. ഫെയ്ബുക്കിന്റെ പോളിസികളോ രാജ്യത്തിന്റെ നിയമങ്ങളൊ ലംഘിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനവും ഫെയ്ബുക് കൊണ്ടുവരുന്നുണ്ട്.

കാര്യങ്ങൾ കൃത്യമായി രേഖപ്പെടുത്തിവക്കുന്നതിന്
അഡ്മിൻ അഡ്മിന് പ്രവർത്തന ലോഗും പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആദ്യ ഘട്ടത്തിൽ പുതിയ മാറ്റങ്ങൾ ഇന്ത്യയിൽ ലഭ്യമായിരിക്കില്ല എന്നാണ് റിപ്പോർട്ടുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :