സ്ത്രീധന തർക്കത്തിനിടെ ഭർത്താവ് 5 മാസം ഗർഭിണിയായ ഭാര്യയെ കുത്തിക്കൊന്നു, ഒരു രാത്രി മൃതദേഹത്തോടൊപ്പം കിടന്നുറങ്ങി !

Last Updated: തിങ്കള്‍, 11 ഫെബ്രുവരി 2019 (15:04 IST)
ഉസ്മാനബാദ്: സ്ത്രീധാന തർക്കത്തിന്റെ പേരിൽ ഭർത്താവ് ഗർഭിണിയായ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഉസ്മാനാബാ‍ദിലാണ് സംഭവം ഉണ്ടായത്. സംഭവ ശേഷം പ്രതി വിനോദ് ധൻസിംഗ് പൊലിസിൽ കീഴടങ്ങുകയായിരുന്നു.

അഞ്ച് മാസം ഗർഭിണിയായിരുന്ന പ്രിയങ്ക റാത്തോഡാണ് ഭർത്താവിന്റെ ക്രൂരതക്കിരയായി കൊല്ലപ്പെട്ടത്. സംഭവ ദിവസം ഇരുവരും തമ്മിൽ സ്ത്രീധനത്തെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. ഇതിനിടെ വിനോദ് ഭാര്യയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു

സംഭവം നടന്ന രാത്രി വിനോദ് ഭാര്യയുടെ മൃതദേഹത്തോടൊപ്പം ഉറങ്ങിയതായാണ് റിപ്പോർട്ടുകൾ. പിറ്റേദിവസം രാവിലെ വിനോദ് കുറ്റം ഏറ്റുപറഞ്ഞ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് ഭാര്യയെ വിനോദ് നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന് യുവതിയുടെ വീട്ടുകാർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :