1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. Gavaskar praises andre russel

ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ ഗെയിം ചേഞ്ചർ ആ താരമെന്ന് ഗവാസ്‌കർ

ടി20
ഐപിഎൽ ആരവമുയരാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ ഗെയിം ചേഞ്ചറിനെ പറ്റി മനസ്സ് തുറന്ന് ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്‌കർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ ആന്ദ്രേ റസലാണ് ടി20യിലെ ഏറ്റവും വലിയ ഗെയിം ചേഞ്ചറെന്നാണ് ഗവാസ്‌കർ പറയുന്നത്.
 
അതേസമയം ഐപിഎൽ സീസണിൽ ആരാധകരുടെ കണ്ണുകൾ ഏറ്റവുമധികം ശ്രദ്ധിക്കുന്നത് ഓസീസ് താരം പാറ്റ് കമ്മിൻസിനെയാകുമെന്നും ഗവാസ്‌കർ പറഞ്ഞു. ഐപിഎല്ലിലെ ഏറ്റവും വില കൂടിയ താരത്തിൽ നിന്നും ആരാധകർ ഏറെ പ്രതീക്ഷിക്കും. അതേസമയം കൊൽക്കത്ത പുതിയ പരിശീലകനായ ബ്രണ്ടൻ മക്കല്ലത്തിന്റെ കീഴിൽ മികച്ച പ്രകടനമാവും കാഴ്‌ചവെക്കുകയാവുമെന്നും ഗവാസ്‌കർ പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഇത്തവണ മുംബൈ മലിംഗയെ മിസ് ചെയ്യും: തുറന്ന് പറഞ്ഞ് രോഹിത്