അഭിറാം മനോഹർ|
Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (13:22 IST)
ഐപിഎല്ലിലെ ഫേവറൈറ്റുകളുടെ പട്ടികയിൽ മുൻനിരയിലുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. വലിയ ആരാധക പിന്തുണയുള്ള മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽ സ്ഥിരത പുലർത്തുന്ന ടീം കൂടിയാണ്. ഇപ്പോളിതാ മുംബൈയുടെ പ്രധാന കരുത്ത് എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ സുനിൽ ഗവാസ്‌കർ.
അനുഭവസമ്പത്താണ് മുംബൈ ടീമിന്റെ പ്രധാന കരുത്തെന്നാണ് ഗവാസ്‌കർ പറയുന്നത്. പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാൻ അത് സഹായിക്കുന്നു.അതിനാൽ തന്നെയാണ് ടീമിന് നാല് കിരീടങ്ങൾ നേടാനായത്. ഇത്തവണയും അതുകൊണ്ട് തന്നെ മുംബൈ ജേതാക്കളാകാൻ സാധ്യത അധികമാണ് ഗവാസ്‌കർ പറഞ്ഞു.