1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Rohit Sharma about Consecutive defeats

'ഞങ്ങളുടെ ഐഡിയകളൊന്നും ഫലം കാണുന്നില്ല'; നിസ്സഹായനായി രോഹിത് ശര്‍മ

Rohit Sharma
ഐപിഎല്‍ 15-ാം സീസണിലെ അഞ്ച് കളികളില്‍ അഞ്ചിലും തോറ്റ മുംബൈ ഇന്ത്യന്‍സ് നാണംകെട്ട് തലതാഴ്ത്തുമ്പോള്‍ എല്ലാ ചോദ്യങ്ങളും നായകന്‍ രോഹിത് ശര്‍മയിലേക്ക്. ഒരു കളി പോലും ജയിക്കാന്‍ കഴിയാത്തത് ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്. നിസ്സഹായനായി നില്‍ക്കുകയാണ് രോഹിത് ശര്‍മയും. വളരെ വ്യത്യസ്തമായ രീതിയില്‍ കളിക്കാനും ജയിക്കാനുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും എന്നാല്‍ ടീമിന്റെ ഐഡിയകളൊന്നും ഫലം കാണുന്നില്ലെന്നും പഞ്ചാബിനെതിരായ മത്സരത്തില്‍ തോറ്റ ശേഷം രോഹിത് പറഞ്ഞു. സാഹചര്യം മനസ്സിലാക്കി കളി മെച്ചപ്പെടുത്തുകയാണ് വേണ്ടത്. കൂടുതല്‍ ഒരുങ്ങി അടുത്ത മത്സരത്തില്‍ വരേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വിക്ക് കാരണം സൂര്യകുമാര്‍ യാദവും ! വിമര്‍ശനം ശക്തം