ഇന്ന് ആര്‍സിബിക്കായി കളിക്കാന്‍ മാക്‌സ്വെല്ലും; മുംബൈ വിയര്‍ക്കും

രേണുക വേണു| Last Modified ശനി, 9 ഏപ്രില്‍ 2022 (11:49 IST)

ഐപിഎല്‍ 15-ാം സീസണിലെ ആദ്യ കളിക്കായി ഗ്ലെന്‍ മാക്‌സ്വെല്‍ ഇന്നിറങ്ങും. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി മാക്‌സ്വെല്‍ കളിക്കുമെന്നാണ് സ്ഥിരീകരണം. കഴിഞ്ഞ മൂന്ന് കളികളില്‍ ആര്‍സിബിക്ക് വേണ്ടി കളിക്കാന്‍ മാക്‌സ്വെല്ലിന് സാധിച്ചിരുന്നില്ല. വിവാഹത്തിന്റെ തിരക്കുകളിലായിരുന്നു താരം. വിവാഹശേഷം ടീമിനൊപ്പം ചേര്‍ന്ന മാക്‌സ്വെല്‍ മൂന്ന് ദിവസം മുന്‍പാണ് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി പരിശീലനത്തിന് ഇറങ്ങിയത്. മാക്‌സ്വെല്‍ കൂടി എത്തിയാല്‍ ടീം കൂടുതല്‍ സ്‌ട്രോങ് ആകുമെന്നാണ് ആര്‍സിബി ക്യാംപിന്റെ വിലയിരുത്തല്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :