ഒരു കിണ്ണം ചോറുണ്ണാം കൂട്ടാൻ നല്ല നാടൻ കക്ക തോരനുണ്ടെങ്കിൽ

Sumeesh| Last Modified വെള്ളി, 9 നവം‌ബര്‍ 2018 (19:24 IST)
കക്കയിറച്ചി നമുക്ക് ഏറെ ഉഷ്ടമാണ്. വറുത്തും കറിവച്ചും റൊസ്റ്റാക്കിയുമെല്ലാം നമ്മൾ കക്ക കഴിക്കാറുണ്ട്. വീട്ടിലെ മുത്തശ്ശിമാർ കക്കകൊണ്ട് തോരനുണ്ടാക്കി തന്നതിന്റെ ഓർമ്മ നമ്മളിൽ പലർക്കും ഉണ്ടാകും. ആ നാടൻ രുചി ഇനി എപ്പോഴും ആസ്വദിക്കാം

കക്ക തോരനുണ്ടാക്കാൻ വേണ്ട ചേരുവകൾ

കക്കാ ഇറച്ചി - 500ഗ്രാം
ചെറിയ ഉള്ളി - അഞ്ച് എണ്ണം
പച്ചമുളക് - അഞ്ച് എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
വെള്ളുള്ളി - മൂന്ന് അല്ലി നീളത്തിൽ അരിഞ്ഞത്
ഉണക്ക മൃളക് - രണ്ട് എണ്ണം വലുത്
കുരുമുളക് - ഒരു ടേബിള്‍ സ്പൂണ്‍
ചെറിയ ജീരകം - കാല്‍ ടീ സ്പൂണ്‍
മഞ്ഞൾ പൊടി - ഒരു ടീസ്പൂണ്‍
മല്ലിപൊടി - ഒരു ടീസ്പൂണ്‍
തേങ്ങാ - അര മുറി ചിരവിയത്
വെളിച്ചെണ്ണ ആവശ്യത്തിന്

ഇനി തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം

ആ‍ദ്യത്തെ ജോലി കക്കയിറച്ചി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചുവക്കുക എന്നതാണ്. ഇത് മാറ്റി വക്കുക. ചിരവി വച്ചിരിക്കുന്ന തേങ്ങ, മഞ്ഞൾപ്പൊടി, ജീരകം, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ മിക്സിയിൽ അടിച്ചെടുത്ത് മാറ്റി വക്കുക.

തുടർന്ന് ഒരു പാനിൽ അൽ‌പം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കുക. ഇത് അധികം മൂന്നുന്നതിന് മുൻപ് തന്നെ തേങ്ങ അരപ്പ് ചേർത്ത് പച്ചമണം മാറുന്നതുവരെ മൂപ്പിക്കുക. ഇതിലേക്ക് വേവിച്ച് വച്ച കക്കയിറച്ചി ചേർക്കാം ആവശ്യത്തിന് ഉപ്പ് ഈ
സമയം തന്നെ ചേർക്കണം. അൽ‌പനേരം മൂടിവച്ച് വേവിക്കുന്നതോടെ കക്ക തോരൻ തയ്യാർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :