അനുബന്ധ വാര്‍ത്തകള്‍
- 'ബാറോസ്' ഷൂട്ടിംഗ് തിരക്കില്‍ പൃഥ്വിരാജ്, ചിത്രം ശ്രദ്ധ നേടുന്നു
- ആദ്യ മണിക്കൂറുകളില്‍ തന്നെ വോട്ട് ചെയ്ത് കമല്‍ഹാസനും പൃഥ്വിരാജും, സിനിമ താരങ്ങളുടെ വോട്ട് വിശേഷങ്ങള്‍ !
- രഹസ്യങ്ങള്‍ ഒളിപ്പിച്ച് ജോജു ജോര്‍ജിന്റെ 'സ്റ്റാര്‍',ട്രെയിലര്‍ ശ്രദ്ധ നേടുന്നു
- പൃഥ്വിരാജിന്റെ 'കുരുതി' ടീസര്‍ ഇന്ന് !
- പൃഥ്വിരാജിന്റെ 'തീര്‍പ്പ്'ന് ഈ വര്‍ഷം തന്നെ റിലീസ്; പുതിയ വിശേഷങ്ങളുമായി നിര്‍മാതാവ് വിജയ് ബാബു
മുഖത്ത് മുറിപ്പാടുകളുമായി പൃഥ്വിരാജ്, 'കുരുതി' റിലീസിന് ഒരുങ്ങുന്നു !
പൃഥ്വിരാജ് നായകനായെത്തുന്ന കുരുതി റിലീസിന് ഒരുങ്ങുകയാണ്.കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ' എന്ന ടാഗ്-ലൈനോടെ എത്തുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണിത്. സിനിമയുടെ സെന്‍സര്‍ നടപടി പൂര്‍ത്തിയായി.യു/എ സര്‍ട്ടിഫിക്കറ്റാണ് കുരുതിയ്ക്ക് ലഭിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞു. മുഖത്ത് മുറി പാടുകളൊടെ നില്‍ക്കുന്ന താരത്തിന്റെ പുതിയ രൂപവും പുറത്തുവന്നു.
അടുത്തിടെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടിപൊളി ത്രില്ലര്‍ ചിത്രം വാഗ്ദാനം ചെയ്യുന്നു.നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുരളി ഗോപി, റോഷന്‍ മാത്യു, ശ്രീന്ദ, മാമുക്കോയ, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റഫീഖ് അഹമദിന്റെ വരികള്‍ക്ക് ജോക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു.പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ചിത്രം നിര്‍മ്മിക്കുന്നു.