'ബാറോസ്' ഷൂട്ടിംഗ് തിരക്കില്‍ പൃഥ്വിരാജ്, ചിത്രം ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഏപ്രില്‍ 2021 (12:50 IST)

ബാറോസ് ഒരുങ്ങുന്നു. പൃഥ്വിരാജ് ചിത്രീകരണ സംഘത്തിനൊപ്പം ചേര്‍ന്നു. ഷൂട്ടിംഗിനു മുമ്പ് പൃഥ്വിരാജിനൊപ്പം സംസാരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രവും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിലെ നടന്റെ രൂപവും നിര്‍മാതാക്കള്‍ വെളിപ്പെടുത്തി. ബാറോസ് എന്ന നിധി കാക്കുന്ന ഭൂതമായി ലാല്‍ വേഷമിടുന്നുണ്ട്. മോഹന്‍ലാല്‍ ചെയ്യുന്ന ഭൂതത്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചു എന്നാണ് കരുതുന്നത്.

നേരത്തെ മോഹന്‍ലാല്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് 'ബാറോസ്'ന്.പ്രതാപ് പോത്തന്‍, ഷൈല മക്കഫേ, റാഫേല്‍ അമര്‍ഗോ, സീസര്‍ ലോറന്‍ന്റേ, പത്മാവതി റാവു, പെഡ്രോ ഹിഗരെദോ, ജയചന്ദ്രന്‍ പാലാഴി തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :