അനുബന്ധ വാര്‍ത്തകള്‍
- ആ വാക്ക് സുരേഷ് ഗോപി പാലിച്ചു, ജയലക്ഷ്മിയുടെ വൃക്ഷത്തൈ ഇനി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വളരും
- മമ്മൂട്ടി വിളിച്ചിരുന്നെങ്കില്‍ സുരേഷ് ഗോപി ആ സിനിമയില്‍ അഭിനയിച്ചേനെ! സൂപ്പര്‍താരങ്ങളുടെ പിണക്കവും മലയാളികളുടെ നഷ്ടവും
- അനിയത്തിപ്രാവില്‍ ചാക്കോച്ചന് ഒരു ലക്ഷം പോലും പ്രതിഫലം കിട്ടിയിട്ടില്ല; തുറന്നുപറഞ്ഞ് താരം
- സ്റ്റൈലിഷ് ലുക്കില്‍ സുരേഷ് ഗോപി, ഫോട്ടോഷൂട്ട് വൈറലാകുന്നു, ചിത്രങ്ങള്‍
- തിയറ്റര്‍ റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ 'കസബ' തമിഴ് പതിപ്പ്
സുരേഷ് ഗോപിയുടെ കാവല്‍ റിലീസിനൊരുങ്ങുന്നു, ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ്
സുരേഷ് ഗോപിയുടെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കാവല്‍. സിനിമയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഒരു സീന്‍ പോലും കട്ട് ഇല്ലാതെയാണ് ചിത്രമെത്തുന്നത് എന്നും അവര്‍ പറയുന്നു. അടുത്തിടെ പുറത്തുവന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കാവല്‍ തീയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.
'ഞങ്ങളുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'കാവല്‍' എന്ന സിനിമയ്ക്ക് യു എ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കട്ടുകളും ഡിലീറ്റുകളും ഇല്ലാതെ ലഭിച്ചതായി ഞങ്ങള്‍ അറിയിക്കുന്നു.ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള എല്ലാ തിയേറ്ററുകളും തുറക്കുന്നതിന് ദയവായി പ്രാര്‍ത്ഥിക്കുക',- ഗുഡ് വില്‍ ടീം
കാവലിലൂടെ സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹത്തിന്റെ പഴയ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഈ ചിത്രത്തിലും ഉണ്ടെന്നും സംവിധായകന്‍ നിതിന്‍ രഞ്ജിപണിക്കര്‍ പറഞ്ഞിരുന്നു.ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.