അനുബന്ധ വാര്‍ത്തകള്‍
- സുരാജിനൊപ്പം ആന്‍ അഗസ്റ്റിന്‍, 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' പൂജ ചടങ്ങുകളോടെ തുടക്കമായി
- 6 വര്‍ഷത്തിനുശേഷം നടി ആന്‍ അഗസ്റ്റിന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു, സുരാജിനൊപ്പം ഓട്ടോറിക്ഷക്കാരന്റെ ഭാര്യയായി നടി
- 'സ്വപ്നസാക്ഷാത്കാരം', ഇന്ദ്രജിത്തിനൊപ്പം ആന്‍ അഗസ്റ്റിന്‍, നെറ്റ്ഫ്ലിക്സ് ചിത്രം വരുന്നു
- ത്രില്ലടിപ്പിക്കാന്‍ ഇന്ദ്രജിത്തും സുരാജും, 'പത്താം വളവ്' ഫസ്റ്റ് ലുക്ക്
- 'കമ്മാര സംഭവം' സംവിധായകന് രതീഷ് അമ്പാട്ടിന്റെ അടുത്ത ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ആന്‍ അഗസ്റ്റിന്‍, അപര്‍ണ ബാലമുരളി എന്നീ താരങ്ങള്‍ !
കഴുത്തില്‍ കറുത്ത ചരടില്‍ കോര്‍ത്ത താലി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യയായി ആന്‍ അഗസ്റ്റിന്‍, തിരിച്ചു വരവ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട്
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.എം മുകുന്ദന്റെ ചെറുകഥയായ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. അദ്ദേഹം തന്നെയാണ് ഈ സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്.
അലസനായ ഓട്ടോറിക്ഷ ഡ്രൈവര്‍ സജീവന്റെ ഭാര്യയായ രാധികയായി ആന്‍ അഗസ്റ്റിന്‍ വേഷമിടുന്നു. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്വാസിക,ജനാര്‍ദനന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പൂജ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. മാഹിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
ശക്തമായ കഥാപാത്രത്തെയാണ് ആന്‍ അവതരിപ്പിക്കുന്നത്.
അളഗപ്പന്‍ ഛായാഗ്രഹണവും ഔസേപ്പച്ചന്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.പ്രഭാവര്‍മ്മയുടെതാണ് വരികള്‍.