1. വിനോദം
  2. സിനിമ
  3. അണിയറ
  4. Auto Rickshawkarante Bharya

സുരാജിനൊപ്പം ആന്‍ അഗസ്റ്റിന്‍, 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' പൂജ ചടങ്ങുകളോടെ തുടക്കമായി

സുരാജ് വെഞ്ഞാറമൂട്
ആറ് വര്‍ഷങ്ങള്‍ക്കു ശേഷം നടി ആന്‍ അഗസ്റ്റിന്‍ മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്. സുരാജിനൊപ്പം 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യില്‍ അഭിനയിക്കാനായ സന്തോഷത്തിലാണ് നടി. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ann (@annaugustiine)

'ക്ലിന്റ്' എന്ന ചിത്രം ഒരുക്കിയ ഹരികുമാറാണ് ഈ സംവിധാനം ചെയ്യുന്നത്. എം മുകുന്ദന്റെ ചെറുകഥയായ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. അദ്ദേഹം തന്നെയാണ് ഈ സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്. സ്വാസിക,ജനാര്‍ദനന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.മാഹിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
 
അലസനായ ഓട്ടോറിക്ഷ ഡ്രൈവര്‍ സജീവനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. പിന്നീട് രാധികയെ വിവാഹം കഴിക്കുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ. ശക്തമായ കഥാപാത്രത്തെയാണ് ആന്‍ അവതരിപ്പിക്കുന്നത്.അളഗപ്പന്‍ ഛായാഗ്രഹണവും ഔസേപ്പച്ചന്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.പ്രഭാവര്‍മ്മയുടെതാണ് വരികള്‍.
 
2015 ല്‍ പുറത്തിറങ്ങിയ 'നീനാ' എന്ന ചിത്രത്തിലാണ് ആന്‍ അഗസ്റ്റിനെ ഒടുവിലായി കണ്ടത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പെണ്ണിന്റെ ഡ്രസ് ധരിച്ച് തെങ്ങിന്റെ മുകളില്‍ കയറണം, മമ്മൂക്ക എന്നോട് വേണ്ട എന്നു പറഞ്ഞു, തെങ്ങിന്റെ മുകളിലെത്തിയപ്പോള്‍ പാവാട ഊരിപ്പോയി; ഷൂട്ടിങ്ങിനിടെ തെങ്ങിന്റെ മുകളില്‍ നിന്ന് വീണതിനെ കുറിച്ച് മണി