വിഘ്‌നേശ്വര പ്രീതിക്കായി ചെയ്യേണ്ടതെന്തൊക്കെ?

വ്യാഴം, 10 ഓഗസ്റ്റ് 2017 (14:01 IST)

Widgets Magazine
Ganesha Chathurthi, Vinayaka Chathurthi, Ganapathi, Vinayakan, Puja, ഗണേശ ചതുര്‍ത്ഥി, വിനായക ചതുര്‍ത്ഥി, ഗണപതി, വിനായകന്‍, പൂജ

ഹിന്ദുക്കള്‍ ഏത്‌ കര്‍മ്മം ആചരിക്കുന്നതിന്‌ മുമ്പും സ്‌മരിക്കുന്ന ദൈവരൂപമാണ്‌ വിഘ്‌നേശ്വരന്‍. ഗണപതിയുടെ അനുഗ്രഹമില്ലാതെ ഒരു കാര്യവും നന്നായി ആരംഭിക്കാനാകില്ലെന്നാണ്‌ പരമ്പരാഗത വിശ്വാസം.
 
വിഘ്‌നേശ്വര പ്രീതിക്കുള്ള ഏറ്റവും പ്രധാന വഴിപാട്‌ ഗണപതി ഹോമമാണ്‌. ഏതു താന്ത്രികമംഗള കര്‍മ്മത്തിനും ഒഴിച്ചുകൂട്ടാന്‍ കഴിയാത്തതാണ് ഗണപതി ഹോമം. 
 
ഉദ്ദിഷ്ടകാര്യത്തിനും മംഗല്യസിദ്ധിയ്ക്കും പിതൃപ്രീതിയ്ക്കും സന്താന സൌഭാഗ്യത്തിനും ഗൃഹനിര്‍മ്മാണത്തിനു മുന്‍പും ഗൃഹപ്രവേശനത്തിനു ശേഷവും ഗണപതിഹോമം നടത്തും.
 
തേങ്ങ, ശര്‍ക്കര, തേന്‍, കരിമ്പ്, അപ്പം, അട, എള്ള്, പഴം എന്നീ അഷ്ടദ്രവ്യങ്ങളാണ് ഗണപതിഹോമം നടത്തുമ്പോള്‍ കുണ്ഡത്തില്‍ ഹോമിക്കുന്നത്. ഇവയില്‍ നിന്ന് ഉയരുന്ന പുക ഏറ്റവും അണുനാശിനിയാണ്.
 
ജ്വലിയ്ക്കുന്ന അഗ്നിയില്‍ ഹോമിക്കുന്ന ഹവിസില്‍ നിന്ന് ഉയരുന്ന പുക അന്തരീക്ഷത്തേയും ശ്വസിയ്ക്കുന്ന വ്യക്തികളുടെ ശരീരത്തേയും ബുദ്ധിയേയും മനസ്സിനേയും ശുദ്ധമാക്കുന്നു എന്നാണ് വിശ്വാസം.
 
രണ്ടേകാല്‍ അടി നീളവും വീതിയും താഴ്ചയും ഉള്ളതായിരിക്കണം ഹോമകുണ്ഡം. ചതുഷ്കോണ്‍, ഷഡ്കോണ്‍, ആകൃതികളില്‍ വേണം ഹോമകുണ്ഡം ഒരുക്കേണ്ടത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഗണേശ ചതുര്‍ത്ഥി വിനായക ചതുര്‍ത്ഥി ഗണപതി വിനായകന്‍ പൂജ Puja Ganapathi Vinayakan Ganesha Chathurthi Vinayaka Chathurthi

Widgets Magazine

ഉത്സവങ്ങള്‍

news

അഭിവൃദ്ധിയുടെയും ജ്ഞാനത്തിന്‍റെയും അധിപതിയെ വണങ്ങാം, ഗണേശചതുര്‍ത്ഥി പൂജയെക്കുറിച്ച് അറിയാം

ഗ എന്നാല്‍ ബുദ്ധി, ണ എന്നാല്‍ ജ്ഞാനം, പതി എന്നാല്‍ അധിപന്‍. അങ്ങനെ ഗണപതി എന്നാല്‍ ...

news

കര്‍ക്കിടക മാസത്തില്‍ രാമായണം വായിക്കുന്നത് എന്തിന്?

ധര്‍മ്മവും അധര്‍മ്മവും, കറുപ്പും വെളുപ്പും, രാമനും രാവണനും തമ്മിലുള്ള യുദ്ധം അനാദികാലം ...

news

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണയില്‍ ഇന്ന് ഈസ്റ്റര്‍

ലോകത്തിന്റെ പാപങ്ങളെല്ലാം സ്വന്തം ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മൂന്നാം നാള്‍ ...

news

ലോകം പ്രതീക്ഷയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്ക്; പ്രത്യാശയുടെ നിറവില്‍ നാളെ ഈസ്റ്റര്‍

ലോകത്തിന്റെ പാപങ്ങളെല്ലാം സ്വന്തം ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മൂന്നാം നാള്‍ ...

Widgets Magazine