എല്ലാ ശുഭകാര്യങ്ങള്‍ക്കും മുമ്പ്‌ വിനായകനെ വണങ്ങാം, വിഘ്നങ്ങള്‍ ഒഴിവാക്കാം

വ്യാഴം, 10 ഓഗസ്റ്റ് 2017 (13:53 IST)

Widgets Magazine
Vinayaka Chathurthi puja special

ഗണേശപ്രീതിക്ക്‌ ഉത്തമമായ മാര്‍ഗ്ഗമാണ് വിനായക ചതുര്‍ത്ഥിവ്രതം‌. ചിങ്ങമാസത്തിലെ ശുക്ലപക്ഷമാണ്‌ വിനായക ചതുര്‍ത്ഥിയായി ആഘോഷിക്കാറുള്ളത്. ഇഷ്ടഭത്തൃലബ്ദിക്കും ദാമ്പത്യ ദുരിതമോചനത്തിനും ചതുര്‍ത്ഥിവ്രതം ശ്രേഷ്ഠമാണ്‌. 
 
മേടം, ധനു, ചിങ്ങം എന്നീ മാസങ്ങളിലെ പൂര്‍വ്വ പക്ഷങ്ങളിലെ ചതുര്‍ത്ഥിയെ വിനായകചതുര്‍ത്ഥിയായാണ്‌ കണക്കാക്കുന്നത്‌. മഹാഗണപതി ക്ഷേത്രങ്ങളില്‍ ഈ ദിവസം ഗണപതി പൂജ, ഗണപതി ഹോമം തുടങ്ങിയവ പ്രധാനമാണ്‌. ഗണപതിയുടെ 12 നാമങ്ങളുള്ള സങ്കടനാശനഗണേശസ്തോത്രം എല്ലാദിവസവും ജപിക്കുന്നത്‌ വിഘ്നങ്ങള്‍ മാറാന്‍ നല്ലതാണ്‌.
 
കര്‍മ്മമേഖലയുടെ അധിപനായ ഗണപതിയെ എല്ലാ ശുഭകാര്യങ്ങള്‍ക്കും മുമ്പ്‌ സ്മരിക്കേണ്ടതുണ്ട്‌. വിനായക ചതുര്‍ത്ഥിയില്‍ വ്രതമെടുക്കുന്നത്‌ കേതു ദോഷങ്ങള്‍ക്ക്‌ പരിഹാരമാണ്‌. 
 
ഒരോ സങ്കല്‍പത്തിലുള്ള ഗണപതിരൂപങ്ങളാണ്‌ ഓരോ ക്ഷേത്രങ്ങളിലും ഉള്ളത്‌. ഒരോ വിഗ്രഹദര്‍ശനത്തിനും പ്രത്യേക ഫലങ്ങളാണ്‌ പറഞ്ഞിട്ടുള്ളത്‌. ബാലഗണപതിയെ ദര്‍ശിക്കുന്നത്‌ അഭീഷ്ടസിദ്ധിക്കാണ്‌. വീരഗണപതി ശത്രുനാശം വരുത്തും. കച്ചവടത്തിലെ വിജയത്തിന്‌ ഉച്ഛിഷ്ടഗണപതി ദര്‍ശനം ഗുണം ചെയ്യും.
 
ഐശ്വര്യവും സമ്പത്തും പ്രധാനം ചെയ്യുന്നതാണ്‌ ലക്ഷ്മിഗണപതി ദര്‍ശനം. സര്‍വ്വാഭീഷ്ടസിദ്ധിയാണ്‌ മഹാഗണപതി ദര്‍ശനഫലം. നല്ല സന്താനങ്ങളെ ലഭിക്കാന്‍ ഹരിദ്രാഗണപതിയെ ദര്‍ശിക്കണമെന്ന്‌ പുരാണങ്ങല്‍ പറയുന്നു. 
 
ദു:ഖമോചനത്തിന്‌ സങ്കടഹരഗണപതിദര്‍ശനം നല്ലതാണ്‌. കടം മാറുന്നതിന്‌ ഋണമോചനഗണപതി, ആഗ്രഹസാഫല്യത്തിന്‌ സിദ്ധിഗണപതി, ഐശ്വര്യത്തിന്‌ ക്ഷിപ്രഗണപതി, വിഘ്ന നിവാരണത്തിന്‌ വിഘ്ന ഗണപതി, ലക്‍ഷ്യപ്രാപ്തിക്ക്‌ വിജയഗണപതി ദര്‍ശനങ്ങള്‍ ഫലം ചെയ്യും.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഗണേശ ചതുര്‍ത്ഥി വിനായക ചതുര്‍ത്ഥി ഗണപതി വിനായകന്‍ പൂജ Puja Ganapathi Vinayakan Ganesha Chathurthi Vinayaka Chathurthi

Widgets Magazine

മതം

news

പുനരുജ്ജീവനത്തിന്റെ മാസമായ കര്‍ക്കിടകം - രാമായണം ഓണ്‍ലൈനില്‍ വായിക്കാം

കര്‍ക്കിടകം രാമായണ പാരായണമാസമായി ആചരിച്ചു വരുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ...

news

ഓണ്‍ ലൈന്‍ രാമായണം

കര്‍ക്കിടകം രാമായണ പാരായണമാസമായി ആചരിച്ചു വരുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ...

news

കുമാര സൂക്ത പുഷ്പാഞ്ജലി എന്ന വിശിഷ്ട വഴിപാട്‌ എന്തിന് ? അറിയാം... ചില കാര്യങ്ങള്‍ !

സുബ്രഹ്മണ്യ ഭജനം നടത്താന്‍ ഓരോ നാളുകാര്‍ക്കും ഓരോരോ കാരണങ്ങള്‍ ഉണ്ടാകും. ജന്മനക്ഷത്രം, ...

news

ഒരു ദീപം മാത്രമടങ്ങിയ ആരാധന സരസ്വതിയെ സൂചിപ്പിക്കുന്നു; എങ്കില്‍ പഞ്ചദീപങ്ങളോ ?

അഗ്നിയെ സാക്ഷിയാക്കി മാത്രമാണ്‌ ഒട്ടുമിക്ക ഹിന്ദുക്കളും എല്ലാ പൂണ്യ കര്‍മ്മങ്ങളും ...

Widgets Magazine