അനുബന്ധ വാര്‍ത്തകള്‍
- പി വി അൻവറിനെ നിയമസഭയുടെ പരിസ്തിതി കമ്മറ്റിയിൽ നിന്നും ഒഴിവാക്കണം: സ്പീക്കർക്ക് വി എം സുധീരന്റെ കത്ത്
- ജലവിമാന പദ്ധതി സർക്കർ ഉപേക്ഷിച്ചു; പദ്ധതിക്കായി വാങ്ങിയ ഉപകരണങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകും
- സ്വവർഗാനുരാഗത്തിൽ സുപ്രീം കോടതിക്ക് അനുകൂല നിലപാട്: ഉഭയസമ്മതത്തോടെയുള്ള സ്വവർഗരതി കുറ്റകരമാകില്ല
- റൊണാൽഡൊയും റയൽ മാഡ്രിഡും നേർക്കുനേർ; ആവേശ മത്സരത്തിനായി ആരാധകരുടെ കാത്തിരിപ്പ്
- ചില്ലി ചിക്കൻ കഴിക്കാൻ ഇനി ചൈനീസ് റെസ്റ്റൊറെന്റിൽ പോവേണ്ട !
മുത്തലാഖ് ചൊല്ലിയ ശേഷം യുവതിയെ മുറിയിൽ പൂട്ടിയിട്ടു; ഭക്ഷണവും വെള്ളവും കിട്ടാതെ യുവതി പട്ടിണി കിടന്നു മരിച്ചു
ലക്നൌ: മുത്തലാഖ് ചൊല്ലിയ ശേഷം യുവതിയെ ഭർത്താവ് മുറിയിലിട്ടു പൂട്ടി. ഒരു മാസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ യുവതി പട്ടിണി കിടന്നു മരിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. ഫോണിലൂടെ ത്വലാഖ് ചൊല്ലിയ ഇയാൾ യുവതിയെ മുറിയിൽ പൂട്ടിയിടുകയായിരുന്നു.
സംഭവം വൈകിയറിഞ്ഞ യുവതിയുടെ സഹോദരി യുവതിയെ മോചിപ്പിച്ച് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സക്കിടെ ഇവർ മരിക്കുകയായിരുന്നു. റസിയ എന്ന യുവതിയാണ് ക്രൂരത നേരിട്ട് മരണത്തിന് കീഴടങ്ങിയത്. ആറു വയസുള്ള കുട്ടിയുടെ അമ്മയാണ് റസിയ
ഭർത്താവായ നഹീം സ്ത്രീധനത്തിന്റെ പേരിൽ റസിയയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് സഹോദരി പറഞ്ഞു. മുൻപ് മറ്റൊരു വിവാഹം കഴിച്ചിരുന്ന നഹീം ആദ്യ ഭാര്യയോടും ക്രൂരമായാണ് പെരുമാറിയിരുന്നത് എന്നും മരിച്ച റസിയയുടെ സഹോദരി പറഞ്ഞു. റെട്ടി കരിഞ്ഞതിന്റെ പേരിൽ യുവതിയെ മൊഴി ചൊല്ലിയ സംഭവവും ഉത്തർപ്രദേശിൽ നിന്നും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.