അനുബന്ധ വാര്‍ത്തകള്‍
- അത്താഴത്തിന് ദിവസവും സാലഡ്; സഹിക്കവയ്യാതെ കുട്ടികൾ പൊലീസിനെ വിളിച്ച് വരുത്തി
- അരക്കോടിയുടെ പുത്തൻ ബി എം ഡബ്ലിയു കാറിൽ പിതാവിന്റെ മൃതദേഹം മറവുചെയ്ത് മകൻ !
- വിരണ്ടോടിയ കുട്ടിക്കൊമ്പൻ ഓടിക്കയറിയത് അങ്കൻവാടിയിൽ; കുട്ടികളെ നെഞ്ചോട് ചേർത്തുപിടിച്ച് അധ്യാപിക ഓടി രക്ഷപ്പെട്ടു
- വീട്ടിൽ തനിച്ചായിരുന്ന 17 വയസുകാരി തൂങ്ങി മരിച്ച നിലയിൽ; കഴുത്തിലെ കുരുക്ക് മുറുകാത്തതും കാലുകൾ നിലത്ത് മടങ്ങി കിടന്നതും ദുരൂഹത വർധിപ്പിക്കുന്നു
- ഒന്നു പൂജിച്ചതാ, സ്വപ്ന വാഹനം ബി എം ഡബ്ലിയു കത്തിച്ചാമ്പലായി
മകളെ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകി; ഭാര്യയെ കോടതി പരിസരത്തുവച്ച് ഭർത്താവ് കുത്തിക്കൊന്നു
ഗുവാഹത്തി: ഭാര്യയെ ഭർത്താവ് കോടതി പരിസരത്ത് വച്ച് കുത്തിക്കൊന്നു. അസം സ്വദേശിയായ പൂർണ നഹർ ദേഖയാണ് സ്വന്തം ഭാര്യയായ റിഥ നഗർ ദേഖയെ കുത്തി കൊലപ്പെടുത്തിയത്. മകളെ ഇയാൾ ബലാത്സംഗ ചെയ്തെന്ന് ഭാര്യ പരാതി നൽകിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ദിബ്രുഗഢ് കോടതിയിലെത്തിയപ്പൊഴാണ് പൂർണ നഹർ ദേഖ ഭാര്യയെ കൊലപ്പെടുത്തി.
വാദം കേൾക്കുന്നതിനായി കോടതിയിലേക്ക് പോകുന്നതിനിടെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഇയാൾ ഭാര്യയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മകളെ കലത്സംഗം ചെയ്തു എന്നത് വ്യാജ കേസാനെന്നും അതിനാലാണ് ഭാര്യയെ കൊലപ്പെടുത്തിയത് എന്നുമാണ് ഇയാൾ പറയുന്നത്. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.