അത്താഴത്തിന് ദിവസവും സാലഡ്; സഹിക്കവയ്യാതെ കുട്ടികൾ പൊലീസിനെ വിളിച്ച് വരുത്തി

Sumeesh| Last Modified വെള്ളി, 15 ജൂണ്‍ 2018 (20:15 IST)
ദിവസേന അത്താഴമായി സാലഡ് നൽകിയ മതാപിതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകി. ചൊവ്വാഴ്ച രാത്രിയോടെ കാനഡയിലാണ് രസകരമായ സംഭവം നടന്നത്. എന്നും രാത്രി സാലഡ് കഴിച്ച് മടുത്തതോടെ പൊലീസിന്റെ എമെർജെൻസി നമ്പറായ 911ലേക്ക് വിളിച്ച് കുട്ടികൾ പരാതിപ്പെടുകയായിരുന്നു.

പൊലീസ് എത്താൻ വൈകിയതോടെ കുട്ടികൾ വീണ്ടും വിളിച്ച് എപ്പോൾ എത്തും എന്ന് ആരാഞ്ഞു. ഇതേ തുടർന്ന് നോവ സ്‌കോട്ടിയ പൊലീസ് വീട്ടിലെത്തുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയതോടെ മാതാപിതാക്കൾക്ക് വലിയ നാണക്കേടായി. മാതാപിതാക്കളെ ആശ്വസിപ്പിച്ച പൊലീസ് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട നമ്പർ ദുരുപയോഗം ചെയ്യരുതെന്ന് കുട്ടികളെ ഉപദേശിച്ച ശേഷമാണ് മടങ്ങിയത്.

പൊലീസ്, അഗ്നിശമന സേന, ആമ്പുലൻസ് എന്നീ അടിയന്തര സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ക്യാനഡയിൽ 911 എന്ന നമ്പർ ഉപയോഗിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :