1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Koodathai Murder Case

ബ്രഡിൽ വിരലുകൊണ്ട് സയനൈഡ് പുരട്ടി, ഷാജുവിന്റെ മകൾ ആൽഫൈനെ കൊലപ്പെടുത്തി എന്ന് സമ്മതിച്ച് ജോളി

വാർത്ത
കൂടത്തായി കൊലപാതക പരമ്പരകളുമായി ബന്ധപ്പെട്ട് ജോളിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് രണ്ടാം ഭർത്താവ് ഷാജുവിന്റെ ഒന്നര വയസുള്ള മകൾ ആൽഫൈനെ കൊലപ്പെടുത്തിയത് താൻ തന്നെയെന്ന് ജോളി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ബ്രഡിൽ സയനൈഡ് പുരട്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
 
പക്ഷേ ബ്രെഡ് നൽകിയത് ഷാജുവിന്റെ സഹോദരിയായിരുന്നു. കുഞ്ഞിന് കഴിക്കാനായി ഷാജുവിന്റെ സഹോദരി മാറ്റിവച്ചിരുന്ന ബ്രെഡിൽ ജോളി സയനൈഡ് പുരട്ടുകയായിരുനു. കയ്യിൽ കരുതിയിരുന്ന സയനൈഡ് കുപ്പിയിൽ വിരൽമുക്കിയാണ് ജോളി ബ്രഡിൽ സയനൈഡ് പുരട്ടിയത്. ഇതറിയാതെ ഷജുവിന്റെ സഹോദരി കുഞ്ഞീന് ബ്രഡ് നൽകുകയായിരുന്നു.
 
ഷാജുവുമൊത്തുള്ള ജീവിതത്തിന് ആൽഫൈൻ തടസമാകും എന്ന് കണ്ടതോടെയാണ് കൊലപ്പെടൂത്തിയത് എന്നാണ് ജോളി പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ആറുപേരെയും കൊലപ്പെടുത്തിയത് ജോളി തന്നെ എന്നത് വ്യക്തമായി. ജോളിയിൽനിന്നും ലഭിക്കേണ്ട തെളിവുകൾ എല്ലാ ലഭിച്ചു എന്നും അത് അന്വേഷനത്തിൽ ഗുണം ചെയ്യും എന്നും റൂറൽ എസ്‌പി കെജി സൈമൺ പറഞ്ഞു. 
അടുത്ത ലേഖനം
വെള്ളത്തിലും കരയിലും ഒരുപോലെ ജീവിക്കുന്ന മത്സ്യം, കണ്ടാലുടൻ കൊലപ്പെടുത്താൻ നിർദേശം നൽകി അധികൃതർ !