മൈഗ്രെയ്ൻ വേദന വരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, വേദന അകറ്റാനുമുണ്ട് ചില വിദ്യകൾ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 12 ഒക്‌ടോബര്‍ 2019 (16:09 IST)
അസഹ്യമായ വേദനയാണ് രോഗികൾ അനുഭവിക്കുക. സാധാരണ തല വേദന പോലും നമുക്ക് തങ്ങാനാവില്ല അപ്പോൾ മൈഗ്രെയ്നിന്റെ വേദനയെക്കുറിച്ച് പറയേണ്ടതുണ്ടോ. മൈഗ്രെയ്ൻ വേദന ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽനിന്നും വിട്ടുനിൽക്കാൻ ഈ പ്രശ്നമുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. മൈഗ്രെയ്ൻ വേദനയിൽനിന്നും രക്ഷനേടാനുള്ള ചില വിദ്യകളെക്കുറിച്ചാണ് ഇനി പറയുന്നത്.

മൈഗ്രെയ്ൻ വേദന തോന്നുമ്പോൾ ഇഞ്ചിയിൽ നാരങ്ങ ചേർത്ത് ജ്യൂസാക്കി കുടിക്കുന്നത് വേദനക്ക് ആശ്വസം തരും, കട്ടൻ ചായയിൽ നാരങ്ങയും ഇഞ്ചിയും ചേർത്തും കഴിക്കുന്നതും വേദന കുറക്കാൻ സഹായിക്കും. മൈഗ്രെയ്ൻ വേദന കുറക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് കറുവപ്പട്ട. കറുവപ്പട്ട അരച്ച് അൽ‌പം വെള്ളം ചേർത്ത് നെറ്റിയിൽ പുരട്ടുന്നതിലൂടെ വേദനയിൽ ആശ്വാസം കണ്ടെത്താൻ സഹായിക്കും. മുട്ട, തെര്, പീനട്ട് ബട്ടര്‍, ആല്‍മണ്ട്, ഓട്സ് എന്നിവ ധാരാളമായി ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ മൈഗ്രെയ്ൻ വേദന വരാതിരിക്കാൻ സഹായിക്കും. മഗ്നീഷ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ഫലം ചെയ്യും.

അമിതമായ ഉറക്കവും, ഉറക്കക്കുറവും ഒരേപോലെ മൈഗ്രെയ്ന് കാരണമാകും. അതിനാൽ ഉറക്കം കൃത്യമായ രീതിയിലും സമയത്തും ക്രമീകരിക്കേണ്ടത് വളരെ പ്രധാനമാണ്. കൃത്യമായി ഉറക്കം ലഭിക്കുന്നില്ലെങ്കിൽ അത് പരിഹരിക്കാനാവശ്യമായ കാര്യങ്ങൾ ആദ്യം ചെയ്യണം.
മൈഗ്രെയ്ന് ട്രിഗർ നൽകുന്ന മറ്റൊന്നാണ് പെർഫ്യൂമുകൾ. ചില ഗന്ധങ്ങൾ പെട്ടന്ന് മൈഗ്രെയ്നെ ഉണർത്തുന്നതിനും അസഹ്യമായ വേദന ഉണ്ടാക്കുന്നതിനും കാരണമാകും. ചോക്ലേറ്റുകൾ, മദ്യം, കോഫി, വൈൻ എന്നിവയിൽ നിന്നും മൈഗ്രെയ്ൻ ഉള്ളവർ അകലം പാലിക്കുന്നതാണ് ഉത്തമം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :