അനുബന്ധ വാര്‍ത്തകള്‍
- വൈദ്യപരിശോധനയില്‍ പീഡനം തെളിഞ്ഞു: ഷഫീഖ് അല്‍ ഖാസിമിക്കെതിരേ ബലാത്സംഗക്കുറ്റവും
- പാളിയ തന്ത്രം; ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാനുള്ള നിക്കത്തിന് ഹൈ കമാൻഡ് തടയിട്ടു, മുഖ്യമന്ത്രിയാവാൻ രമേശ് ചെന്നിത്തലക്ക് ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും
- തേച്ചിട്ടുപോയ മുൻ പ്രണയ പങ്കാളിയുടെ ചിത്രം ഈ കഫേയിൽ വച്ച് കത്തിക്കാം, സൌജന്യമായി മധുരവും കഴിക്കാം, മധുരമായി പ്രതികാരം ചെയ്യാൻ ഇതാ ഒരു സുവർണാവസരം !
- മരുമകളുമായി അവിഹിതബന്ധം തുടരാൻ മകനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ഓടയിൽ ഉപേക്ഷിച്ച് 62കാരനായ പിതാവ്
- ടിപി വധക്കേസ് പ്രതി കൊടി സുനി പുതിയ കേസിൽ അറസ്റ്റിൽ; പിടിയിലായത് പരോളിലിറങ്ങിയപ്പോള്‍ ഏറ്റെടുത്ത ക്വട്ടേഷനിന്റെ പേരില്‍
പ്രണയം നടിച്ച് കൂടെക്കൂട്ടും, പിന്നിട് നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കും; പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഘം പിടിയിൽ
പത്തനംതിട്ട: പ്രായ പൂർത്തിയാവാത്ത ആദിവാസി പെൺകുട്ടികളെ നിരന്തരം പീഡനത്തിനിരയാക്കിയ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. പത്തനംതിട്ടയിലെ വെച്ചുതറയിലാണ് സംഭവം. രജീഷ്, റോഷന്‍, ജോബിന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ ലാൽരാജ്, പെൺകുട്ടികളെ കയറ്റിക്കൊണ്ടുപോകാറുള്ള ഓട്ടോ ഡ്രൈവർ അമൽ എന്നിവരെ പിടികൂടാനായിട്ടില്ല.
പ്രണയം നടിച്ച് വലയിലക്കിയാണ് ഇവർ പെൺകുട്ടികളെ നിരന്തരം പീഡനത്തിനിരയാക്കി വന്നത്. ഫോണിലൂടെ സൌഹൃദം ഉണ്ടാക്കും. പിന്നീട് പ്രണയമാണെന്ന് പെൺകുട്ടികളെ തെറ്റിദ്ധരിപ്പിക്കും ശേഷം പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോയിയാണ് പീഡാത്തിനിരയാക്കി വന്നിരുന്നത്. ഒരു പെൺകുട്ടിക്ക് ഓട്ടോ ഡ്രൈവറുമായി ഉണ്ടായിരുന്ന ബന്ധം മുതലെടുത്താണ് സംഘം മറ്റുള്ള പെൺകുട്ടികളെയും വലയിലാക്കിയത്.എന്നാണ് പൊലീസിന്റെ നിഗമനം.
ഒരു മാസത്തോളമായി പെൺകുട്ടികൽ പീഡനത്തിനിരയായി വരുകയാണ് എന്ന് പെൺക്കുട്ടികളുടെ മൊഴിയിൽ നിന്നും മനസിലായതായി പൊലീസ് വ്യക്തമാക്കി. ഒരു പെൺകുട്ടി സ്കൂളിൽ വരാത്തതിനെ തുടർന്ന് അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു.