അനുബന്ധ വാര്‍ത്തകള്‍
- ‘മിനുങ്ങും മിന്നാമിനുങ്ങേ, മിന്നി മിന്നി തേടുന്നതാരേ‘ വിവാഹ നാളിൽ ആൻലിയ തനിക്കൊപ്പം പടിയ പാട്ട് പങ്കുവച്ച് പിതാവ് ഹൈജെനിസ്
- ‘നേഴ്സല്ലെ, അതും ബാംഗ്ലൂരിൽ, പോരാത്തതിന് സുന്ദരിയും‘; ആൻലിയയുടെ മരണത്തിൽപോലും അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്യുന്നവർക്ക് മറുപടിയുമായി ഒരു ഡോക്ടർ
- കണ്ണീർവാർത്തുകൊണ്ട് കടലാസിൽ സങ്കടങ്ങൾ കുറിച്ചിടുന്ന പെൺകുട്ടി, ചുറ്റും അക്രമിക്കാനായി ഉയരുന്ന കൈകൾ; മരിക്കുന്നതിന് മുൻപ് ആൻലിയ വരച്ച ചിത്രത്തിലുണ്ട് അനുഭവിച്ച പീഡനങ്ങളുടെ നേർചിത്രം !
- ആ പരാതി പൊലീസിന് ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ആൻലിയ മരിക്കില്ലായിരുന്നു, ക്രൂര പീഡനങ്ങളെക്കുറിച്ച് പൊലീസിന് നൽകാനായി ആൻലിയ തയ്യാറാക്കി വച്ചിരുന്നത് 18 പേജുകളുള്ള പരാതി !
- ഗർഭിണിയായിരുന്നപ്പോൾ പോലും ആൻലിയ അനുഭവിച്ചത് ക്രൂര പീഡനങ്ങൾ, സംസാരിക്കുന്ന തെളിവായി ആൻലിയയുടെ ഡയറി !
മരുമകളുമായി അവിഹിതബന്ധം, എഴുപതുകാരനെ ഭാര്യയും മക്കളും ചേർന്ന് കുത്തിക്കൊലപ്പെടുത്തി
ചെന്നൈ: മരുമകളുമായി അവിഹിതബന്ധം പുലർത്തിയ എഴുപതുകാരനെ ഭാര്യയും മക്കളും ചേർന്ന് കുത്തി കൊലപ്പെടുത്തി. ചെന്നൈ ജെ ജെ നഗറിലാണ് സംഭവം ഉണ്ടായത്. യേശുരാജനെന്ന എഴുപതുകാരനെയാണ് ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തിയത്.
ഭാര്യക്കും മകനും മരുമകൾക്കുമൊപ്പമാണ് യേശുരാജൻ കഴിഞ്ഞിരുന്നത്. മരുമകളുമായി യേശുരാജന് വഴിവിട്ട ബന്ധമുണ്ടായിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം യേശുരാജൻ മരുമകളുടെ പേരിൽ എഴുതിവക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞതോടെ ഭാര്യ കല ഇക്കാര്യങ്ങൾ തന്റെ സഹോദരൻ ഗോപാലനെ അറിയിച്ചു.
സഹോദരി ഡെയ്സി, മകള്‍ ജെന്നിഫര്‍ മകളുടെ ഭര്‍ത്താവ് പ്രിന്‍സ് സേവ്യര്‍ എന്നിവരുമായി ഗോപാൽ കൂടിക്കാഴ്ച നടത്തി യേശുരാജനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് അയൽക്കാരാണ് പൊലീസിൽ അറിയിച്ചത്. സംഭവത്തിൽ പ്രതികളെയെല്ലാം പൊലീസ് പിടികൂടിയിട്ടുണ്ട്.