ആ പരാതി പൊലീസിന് ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ആൻലിയ മരിക്കില്ലായിരുന്നു, ക്രൂര പീഡനങ്ങളെക്കുറിച്ച് പൊലീസിന് നൽകാനായി ആൻലിയ തയ്യാറാക്കി വച്ചിരുന്നത് 18 പേജുകളുള്ള പരാതി !

Last Modified ബുധന്‍, 23 ജനുവരി 2019 (16:56 IST)
ആൻലിയയുടേത് ആത്മഹത്യയല്ല കൊലപാതകമാണ് എന്ന് സൂചന നൽകുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഭർത്താവിൽ‌നിന്നും കുടുംബത്തിൽനിന്നും ക്രൂരമായ പീഡനങ്ങളാണ് അനുഭവിച്ചിരുന്നത് എന്ന് ആൻലിയയുടെ ഡയറിയിൽ നിന്നും വ്യക്തമാണ്

നേരിടേണ്ടി വന്ന ക്രൂരതകൾ ചൂണ്ടിക്കി 18 പേജുള്ള പരാതിയാണ്
പൊലീസിന് നൽകാനായി ആൻലിയ തയ്യാറാക്കി വച്ചിരുന്നത്. പക്ഷേ ആ പരാതി പൊലീസിന് മുന്നിൽ എത്തിയില്ല. എത്തിയിരുന്നെങ്കിൽ ഒരുപക്ഷേ ആൻലിയയെ മരിച്ച നിലയിൽ പെരിയറിൽ കണ്ടെത്തില്ലായിരുന്നു.

താൻ അനുഭവിച്ചിരുന്ന ക്രൂരതകളുളെല്ലാം വിശദമായി തന്നെ ആൻലിയ പരാതിയിൽ എഴുതിയിരുന്നു. ജോലി നഷ്ടമായത് അറിയിക്കാതെയാണ് ജസ്റ്റിന് തന്നെ വിവാഹം ചെയ്തത്. വീട്ടിലെത്തിയ തന്നെ മാനസികമയും ശാരികമായും പീഡിപ്പിക്കുകയാണ് ജസിറ്റും കുടുംബവും ചെയ്തത് എന്ന് ആൻലിയ പരാതിയിൽ പറയുന്നുണ്ട്.

നേഴ്സിംഗിൽ എം എസ് സി എടുക്കുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതിനായി ജോലി രാജി വച്ചപ്പോൽ തന്നെ അപമാനിച്ചു. സർട്ടിഫിക്കറ്റുകൾ വ്യാജമായി നേടിയതാണ് എന്നുപോലും പറഞ്ഞു. തനിക്ക് മാനസിക രോഗം ഉണ്ടെന്ന് വരുത്തി തിർക്കാൻ ഭർതൃവീട്ടുകാർ ശ്രമം നടത്തുന്നതായും ആൻലിയ പരാതിയിൽ പറഞ്ഞിരുന്നു.

വലിയ പീഡനങ്ങളിലൂടെയാണ് ഇപ്പോൾ കടനുപോകുന്നത്. ജസ്റ്റിനെയും കുടുംബത്തെയും പേടിക്കാതെ ജീവിക്കണം എന്റെ വീട്ടുകാർ നാട്ടിലില്ല, സഹായികാൻ വേറാരുമില്ല. ഈ പരാതി ദയാപൂർവം പരിഗണിക്കണം എന്നാണ് പരാതിയുടെ അവസാനമായി ആൻലിയ എഴുതിയിരുന്നത്. ആൻലിയ അവസാനമായി സ്സഹോദരനയച്ച സന്ദേശത്തിലും ഈ പരാതിയെക്കുറിച്ച് പറയുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :