അനുബന്ധ വാര്‍ത്തകള്‍
- മക്കളെ കൊലപ്പെടുത്തി ജോലിചെയ്യുന്ന സ്ഥാപനത്തിലെ പൂന്തോട്ടത്തിൽ കുഴിച്ചിട്ടു, അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരത ഇങ്ങനെ
- ഏഴു വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു; പ്രതിഷേധം ശക്തമാക്കി ബന്ധുക്കള്‍ - ഏഴു പേര് അറസ്റ്റില്‍
- ഭര്‍ത്താവുമായി അവിഹിതമെന്ന്; വീട്ടുജോലിക്കാരിയെ ക്വട്ടേഷന്‍ കൊടുത്ത് കൂട്ട ബലാത്സംഗത്തിനിരയാക്കി - ഭാര്യയും സംഘവും പിടിയില്‍
- വിവാഹം കഴിഞ്ഞ് ആദ്യമായി വീട്ടിലെത്തിയപ്പോൾതന്നെ അസഭ്യവർഷം, ഭാര്യാപിതാവിനെ മരുമകൻ അടിച്ചുകൊന്നു
- ജോലിയിലെ കഷ്ടകാലം മാറാൻ ദുർമന്ത്രവാദം, നാലുവയസുകാരിയെ കഴുത്തറുത്ത് ബലി നൽകി അയൽവാസിയായ വീട്ടമ്മ
എതിർത്താൽ ജീവനോടെ തീ കൊളുത്തുമെന്ന് ഭീഷണി, വിവാഹ നിശ്ചയം കഴിഞ്ഞ 23കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി
ആഗ്ര: വിവാഹ നിശ്ചയം കഴിഞ്ഞ 23കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി അയൽവാസിയും സംഘവും. യുവതിയുടെ അയൽവാസി ഉൾപ്പെടുന്ന മൂന്ന് പേരടങ്ങുന്ന സംഘം വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി യുവതിയെ ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
പീഡനശ്രം ചെറുക്കാൻ ശ്രമിച്ച യുവതിയെ ഇവർ ജീവനോടെ തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ചൊവ്വാഴ്ച ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ബുധനാഴ്ച വൈകിട്ടോടെ യുവതി വീട്ടിൽ തിരികെയെത്തിയതോടെ ബന്ധുക്കൾ പരാതി പിൻവലിക്കുകയും ചെയ്തു
പെൺകുട്ടി തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി തന്നെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ കൈകളിലും തലയിലും പൊള്ളലേറ്റതിന്റെ പാടുകളുണ്ട്. പ്രതികൾ ഒളിവിലാണ് ഇവരെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചു.
അടുത്ത ലേഖനം