1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Crime

ക്ഷേത്രത്തിൽ അലങ്കരിച്ച ബലൂൺ പൊട്ടിച്ചതിന് ദളിത് ബാലനെ കൌമാരക്കാർ മർദ്ദിച്ചുകൊന്നു

വർത്ത
ലക്നൌ: ഉത്തർപ്രദേശിലെ ക്ഷേത്രത്തിൽ അലങ്കരിച്ചിരുന്ന ബലൂൺ കൈതട്ടി പൊട്ടിയതിന് പന്ത്രണ്ടുവയസുകാരനെ അഞ്ച് കൌമാരക്കാർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. അലിഗഡിലെ നദ്രോയിലാണ് സംഭവം ഉണ്ടായത്.  
 
ജന്മഷ്ടമി നാളിൽ ക്ഷേത്രം മുഴുവൻ ബലൂൺകൊണ്ട് അലങ്കരിച്ചിരുന്നു. ഇതിലൊന്നിൽ ബാലൻ തൊട്ടതോടെ പൊട്ടുകയായിരുന്നു. ഇതോടെ ക്ഷേത്രത്തിൽ നിന്നും അഞ്ച് കൌമാരക്കർ ഇറങ്ങിവന്ന് കുട്ടിയെ മർദ്ദിക്കുകയായിരുന്നു.  സംഭവസമയം ബാലനോടൊപ്പം ഒരു സുഹൃത്തുമുണ്ടായിരുന്നു. അക്രമികളിൽ നിന്നും രക്ഷപെട്ടോടി സുഹൃത്ത് ബാലന്റെ അമ്മയെ വിവരമറിയിച്ചു. 
 
അമ്മ ഓടി ക്ഷേത്രത്തിനടുത്തെത്തുമ്പോൾ മർദ്ദനമേറ്റ് അവശനിലയിലായിരുന്നു കുട്ടി. ഉടൻ‌തന്നെ സമീപത്തെ ക്ലിനിക്കിലേക്കും പിന്നിട് ജില്ലാ ആശുപത്രിയിലേക്കും കുട്ടിയെ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് പൊലീസ്ദ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
About Writer
Sumeesh
അടുത്ത ലേഖനം
കേന്ദ്രസർക്കാരിന്റെ ഭരണപരാജയങ്ങൾ പറഞ്ഞ് കബില്‍ സിബൽ