മോഷ്ടാക്കളുടെ സംഘം വീട്ടുകാരെ ബന്ദികളാക്കി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

Sumeesh| Last Modified വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (10:15 IST)
ലക്നൌ: മോഷ്ടാക്കളുടെ സംഘം വീട്ടുകാരെ ബന്ദികളാക്കി യുവതിയെ ക്രൂരമയി കൂട്ട ബലാത്സംഘത്തിനിരയാക്കി. ഉത്തർപ്രദേസിലെ ഗാസിയാബാദിലാണ് സംഭവം ഉണ്ടായത്. രണ്ട് പേർ ചേർന്നാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

മോഷണത്തിനായി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം വീട്ടുകാരെ ബന്ദികളാക്കുകയായിരുന്നു. തുടർന്ന് സംഘത്തിലെ രണ്ട് പേർ ചേർന്ന് യുവതിയെ ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കി. സംഘത്തിലെ മറ്റുള്ളവർ വീട് കൊള്ളയടിക്കുകയും ചെയ്തു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് പ്രഭാത് കുമാര പറഞ്ഞു. പീഡണത്തിനിരയായെ യുവതിയെ പൊലീസ് വൈദ്യ പരിശോധനക്ക് വിധേയയാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :