രാഷ്ട്രപതിയുടെ പേരിൽ വ്യാജ കത്ത് ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്തു: കോളേജ് ഡയറക്ടർ പിടിയിൽ

Sumeesh| Last Modified വെള്ളി, 10 ഓഗസ്റ്റ് 2018 (19:54 IST)
രാഷ്ട്രപതിയുടെ പേരിൽ വ്യാജ കത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേസില്‍ കോളേജ് ഡയറക്ടര്‍ പൊലീസ് പിടിയിൽ‍. ബംഗളുരു മാനേജ്‌മെന്റ് കോളേജ് ഡയറക്ടർ ഹരികൃഷ്ണ മാരം ആണ് അറസ്റ്റിലായത്. യുഎസില്‍ ആയിരുന്ന ഹരികൃഷ്ണ കഴിഞ്ഞ മാസമാണ് ബംഗളൂരുവില്‍ എത്തിയത്.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സംബന്ധിച്ച്‌ ഹരികൃഷ്ണ എഴുതിയ പുസ്തകത്തെ അഭിനന്ദിച്ചുകൊണ്ട് പ്രസിഡന്റ് എഴുതിയതെന്ന വ്യാജേന തയ്യാറാക്കിയ കത്ത് ഇയാൾ ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പുസ്തകത്തിന്റെ പ്രചാരണത്തിനായി ഇയാള്‍ ഇത് ഉപയോഗിച്ചു. കഴിഞ്ഞ വര്‍ഷം പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി പൊലീസിൽ പരാതി നൽകിയിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഹരികൃഷ്ണ യുഎസില്‍ ആയിരുന്നു. കേസുമായി സഹകരിക്കാന്‍ ഇയാള്‍ തയ്യാറാവാത്തതിനെ തുടർന്ന്. ഇയാള്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാൾ നാട്ടിലെത്തിയതായി മനസിലാക്കിയതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :