അനുബന്ധ വാര്‍ത്തകള്‍
- ലോൿസഭാ തിരഞ്ഞെടുപ്പിൽ ബി ഡി ജെ എസ്സിന് എട്ടു സീറ്റുകൾ വേണമെന്ന് തുഷാർ വെള്ളാപ്പള്ളി
- വാട്ട്സാപ്പിൽ ഇനി യുട്യൂബ് വീഡിയോകൾ കാണാം !
- ഇന്ത്യയിലെ ഓൺലൈൻ വ്യാപാര വിപണി പിടിച്ചടക്കാൻ വാൾമാർട്ട്; 10,000 ജീവനക്കാരെ പുതുതായി നിയമിക്കാൻ തീരുമാനം
- കണ്ണൂരിൽ കർഷകൻ വെടിയേറ്റ് മരിച്ച നിലയിൽ
- അബ്ദുൾ സിദ്ദിഖിന്റെ കൊലപാതകം: ആശയങ്ങളെ ഭയക്കുന്നവര്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നുവെന്ന് എം എം മണി
ലിവിങ് ടുഗെതർ അവസാനിപ്പിച്ചതിന് യുവതിയെ പിന്തുടർന്നെത്തി മുൻ കാമുകൻ വെടിയുതിർത്തു
ഡല്‍ഹി : ലിവിങ് ടിഗെതെർ ബന്ധം അവസാനിപ്പിച്ചതിന്. യുവതിയെ യുവവ് വെടിവെച്ചു കൊല്ലാൻ ശ്രമിച്ചു. ഡൽഹിയിലെ ഭരത് നഗറിലാണ് സംഭവം അരങ്ങേറിയത്. ഇരുപത്തിനാലുകരിയായ ചാർട്ടേഡ് അക്കൌണ്ടന്റിനാണ് മുൻകാമുകനിൽ നിന്നും വെടിയേറ്റത്. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ലിവിങ് ടുഗെതർ ബന്ധം അവസാനിപ്പിച്ച് യുവതി ബന്ധു വീട്ടിലേക്ക് മടങ്ങിയതാണ് യുവാവിനെ പ്രകോപിതനാക്കിയത്. യുവതിയെ ബന്ധുവീട്ടിൽ തേടിയെത്തി ഇയാൾ വെടിയുതിർക്കുകയായിരുന്നു. യുവതിയുടെ കരച്ചിൽ കേട്ട് ബന്ധുക്കൾ ഓടിയെത്തിയപ്പോഴേക്കും യുവതിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു.
സംഭവത്തിൽ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. തന്നെ ഉപേക്ഷിച്ചതിനാലാണ് വെടിവെച്ചത് എന്ന് യുവാവ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ കൊലപതക ശ്രമം ഗുരുതരമായി പരിക്കേൽപ്പിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.