ഇന്ത്യയിലെ ഓൺലൈൻ വ്യാപാര വിപണി പിടിച്ചടക്കാൻ വാൾമാർട്ട്; 10,000 ജീവനക്കാരെ പുതുതായി നിയമിക്കാൻ തീരുമാനം

തിങ്കള്‍, 6 ഓഗസ്റ്റ് 2018 (17:08 IST)

ബംഗളുരു: ഇന്ത്യയിൽ വാൾമാർട്ടിന്റെ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സാങ്കേതിക പ്രവർത്തനങ്ങൾക്ക് 10000 ജീവനക്കാരെ നിയമിക്കാനൊരുങ്ങി ആഗോള റീടെയിൽ ഭീമൻ വാൾമാർട്ട്. ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്ലിപ്കാർട്ടിനെ ഏറ്റെടുത്ത വാൾമാർട്ട് നൂതന സങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഓൺലൈൻ വാണിജ്യ വിപണി പിടിച്ചടക്കാനുള്ള ഒരുക്കത്തിലാണ്. 
 
സാങ്കേതികവിദ്യ കമ്പനിയുടെ പുരോഗതിക്ക് കരുത്തേകും എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടിയുമായി കമ്പനി മുന്നോട്ട് പോകുന്നത്. ആഗോള ഓൺലൈൻ വാണിജ്യ കമ്പനിയായ ആമസോണിന് ഇതിലൂടെ കടുത്ത മത്സരം സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 
 
നിലവില്‍ ബംഗളൂരുവിലും, ഗുഡ്ഗാവിലുമായി കമ്പനിയുടെ സ്റ്റോറുകളില്‍ 1800 ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ച്‌ ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ കൂടൂതൽ വിപൂലീകരിക്കാനുള്ള നീക്കത്തിലാണ് വാൾമാർട്ട്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

സാംസങിന്റെ പുതിയ മോഡൽ സാംസങ് ഗ്യാലക്‌സി ഓണ്‍ 8 ഇന്ത്യൻ വിപണിയിൽ

സാംസങ്ങിന്റെ 2018ലെ പുതിയ സമാർട്ട്ഫോൺ മോഡലായ സാംസങ് ഗ്യാലക്‌സി ഓണ്‍ 8 തിങ്കലാഴ്ച മുതല്‍ ...

news

മറ്റു കമ്പനികളോട് മത്സരിക്കാനൊരുങ്ങി തന്നെ ബി എസ് എൻ എൽ; പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 27 രൂപക്ക് പുതിയ ഓഫർ

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ റീചാര്‍ജ് ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് ...

news

ജിയോ ഫോണിന്റെ വിപണി സ്വന്തമാക്കാൻ 4G ഫീച്ചർ ഫോണുമായി ഷവോമി

ജിയോ ഫോണിന് കടുത്ത മത്സരം സൃഷ്ടിക്കുന്നതിനായി ഷവോമി 4G സൌകര്യമുള്ള ഫീച്ചർഫോണുമായി ...

news

ജെറ്റ് എയർ‌വേയ്‌സിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനൊരുങ്ങി കമ്പനി

രാജ്യത്തെ വലിയ വ്യോമയാന കമ്പനികളിലൊന്നായ ജെറ്റ് എയർവേയ്സ് കടുത്ത സാമ്പത്തിക ...

Widgets Magazine