ക്ലാസിലെ പെൺകുട്ടിയോട് കൂടുതൽ നേരം സംസാരിച്ചു; പ്ലസ്ടു വിദ്യാർത്ഥിയെ സഹപാഠികൾ കുത്തി കൊലപ്പെടുത്തി

Sumeesh| Last Updated: ചൊവ്വ, 24 ജൂലൈ 2018 (15:09 IST)
ഹരിയാന: ക്ലാസിലെ പെൺ സുഹൃത്തിനോട് കൂടുതൽനേരം സംരാരിച്ചതിന് സഹപഠികൾ പ്ലസ്ടു വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്തി. ഹരിയാനയിലെ ജിന്ദിലെ ഒരു സ്വകാര്യ സ്കൂളിൽ ശനിയാഴച പുലർച്ചയോടെയാണ് ക്രൂരമായ സംഭവം നടന്നത്. 18 കാരനായ അൻ‌കുഷ് ആണ് സഹപാഠികളുടെ ക്രൂരതയിൽ കൊല്ലപ്പെട്ടത്.


രണ്ട് ദിവസം മുൻപ് നടന്ന ഒരു തർക്കം പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. നാലു പേരാണ് കൊലപാതകത്തിനു പിന്നിൽ. ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് അധികം നേരം സംസരിച്ചതിനാണ് തർക്കം തുടങ്ങിയത്. അന്ന് കത്തി കാണിച്ച് നാൽ‌വർ സംഘം അൻ‌കുഷിനെ കൊലപ്പെടുത്തും എന്ന് ഭീഷണി മുഴക്കിയിരുന്നു.

തുടർന്നാട് ശനിയാഴ്ച പുലർച്ചയോടെ കൊലപാതകം നടക്കുന്നത്. വയറിനും പുറത്തും കുത്തേറ്റ അൻ‌കുഷ് ആശുഅപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അൻ‌കുഷിന്റെ സുഹൃത്തുക്കൾക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ നാലുപേർക്കുമെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :