ജസ്നയെ തേടി അന്വേഷണ സംഘം കുടകിൽ

Sumeesh| Last Modified ചൊവ്വ, 24 ജൂലൈ 2018 (14:17 IST)
മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്നയെ തേടി അന്വേഷണ സംഘം കർണാടകയിലെ കുടകിൽ. ജസ്നക്ക് മറ്റൊരു ഫോണുണ്ടായിരുന്നു എന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. അതിനാൽ സംശയാസ്പദമായി കണ്ടെത്തിയ ചില ഫോൺകൾ ശ്രദ്ധയിൽ പെട്ടതോടെയാണ് കുടകിൽ അന്വേഷണം നടത്താൻ പൊലീസ് സംഘം തീരുമാനിച്ചത്.

പത്തനംതിട്ട ഷാഡോ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷനം നടക്കുന്നത്. കുടക് മടിക്കേരി എന്നിവിടങ്ങളിലായി 15 ഓളം വീടുകളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. അന്വേഷണം തുടരുകയാണ്.

കയ്യിലുണ്ടയിരുന്ന ഫോൺ വീട്ടിൽ വച്ചാണ് ജസ്ന പോയത്. എന്നാൽ ആരുമറിയതെ ജസ്നക്ക് മറ്റൊരു സ്മാട്ട്ഫോൺ ഉണ്ടായിരുന്നു എന്നാണ് പൊലീസിന്റെ അന്വേഷനത്തിൽ ലഭിച്ച സൂചന. ഇതോടെയാണ് ഫോണുമായി കേന്ദ്രീകരിച്ച അന്വേഷണത്തിലേക്ക് പൊലീസ് കടക്കുന്നത്. 30ലധികം ടവറുകളിൽ നിന്നും 100 ലധികം സംശയാസ്പദമായ ഫോൺ കോളുകൾ ശേഖരിച്ചാണ് ഇപ്പോൽ അന്വേഷണം നടക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :