പാർട്ടിക്കിടെ ഇഷ്ടഗാനം വെച്ചു നൽകിയില്ല; ഡി ജെക്കുനേരെ ആസ്വാദകൻ വെടിയുതിർത്തു

Sumeesh| Last Updated: ശനി, 28 ഏപ്രില്‍ 2018 (15:56 IST)
ഡൽഹി: ഡൽഹിയിൽ ഡി ജെ പാർട്ടിൽക്കിടെ വെടിവെപ്പ്. ഡി ജെ പാർട്ടിക്കിടെ ഇഷ്ടഗാനം വെച്ചുനൽകാനുള്ള ആവശ്യം നിരസിച്ചതിന് ആസ്വാദകൻ ജോക്കിക്കു നേരെ വെടിയുതിർത്തു. ഡിസ്ക് ജോക്കി ബോബി സിങിനാണ് ആക്രമികളിൽ നിന്നും വെടിയേറ്റത്.

സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രവി, സച്ചിന് ജോഗീന്ദര്‍, ദീപക് എന്നിവരും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ഒരു യുവതിയുമാണ് അറസ്റ്റിലായിരിക്കുന്നത്.

ഡൽഹിയിൽ ഒരു വിവാഹവുമായി ബന്ധപ്പെട്ട നടന്ന ഡി ജെ പാർട്ടിയാണ് വെടിവെപ്പിൽ കലാശിച്ചത്. പ്രതികളിലൊരാൾ ഇഷ്ടപ്പെട്ട പാട്ട് വെച്ചു നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ച ജോക്കിയുമായി ഇയാൾ കയർക്കുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു.

പ്രതികൾ വീണ്ടും വെടിയുതിർക്കാൻ ശ്രമിച്ചതോടെ ബോബി സിങ് ഓടി രക്ഷപ്പെട്ട് ആശുപത്രിയിലെത്തുകയായിരുന്നു. പ്രതികളിൽ നിന്നും രണ്ട് തോക്കുകൾ കണ്ടെത്തിയതായി ഡല്‍ഹി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ സന്തോഷ്‌കുമാര്‍ അറിയിച്ചു. ഡി ജെ ബോബി സിങിന്റെ പരാതിയിൽ ഇവർക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :