കാണാതായ പശുവിനെ ചൊല്ലി തർക്കം; യുവാവിന്റെ കൈ വെട്ടിമാറ്റി

ഭോപ്പാൽ, തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (12:26 IST)

കാണാതായ പശുവിനെ ചൊല്ലിയുള്ള വഴക്കിനൊടുവിൽ മുപ്പത്തിയഞ്ചുകാരനെ മരത്തിൽ കെട്ടിയിട്ട് വലതുകൈ അറുത്തുമാറ്റി. ഇടതുകൈക്ക് മാരകമായി വെട്ടേറ്റു. മധ്യപ്രദേശ് ഭോപ്പാലിലെ റയ്‌സൺ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തെത്തുടർന്ന് രണ്ടുപേരെ പൊലീസ് അറസ്‌റ്റുചെയ്‌തു.
 
കാണാതായ തന്റെ പശുക്കളെ തേടിയിറങ്ങിയ പ്രേം നാരായൺ സാഹുവെന്ന യുവാവിന്റെ കൈയാണ് അറുത്തുമാറ്റിയത്. സട്ടു യാദവ് എന്നയാളുടെ ഫാമിലേക്കാണു പ്രേം നാരായൺ തന്റെ പശുവിനെ തിരഞ്ഞെത്തിയത്. ഇയാള്‍ കൈയില്‍ വാള്‍ കരുതിയിരുന്നു. ഫാമിലെത്തിയ ഇരുവരും തമ്മിൽ വഴക്കാകുകയും തുടർന്ന് സട്ടു യാദവിന്റെ കുടുംബാംഗങ്ങൾ പ്രേം നാരായണിനെ മരത്തിൽ പിടിച്ച് കെട്ടുകയുമായിരുന്നു.
 
അയൽക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയതിന് ശേഷമാണ് പ്രേം നാരായണിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സട്ടു യാദവ് ഉള്‍പ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്‌തെന്നും ഒരു സ്ത്രീ അടക്കം മൂന്നു പേര്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ലോക്കോ പൈലറ്റുമാരില്ല; തിരുവനന്തപുരം ഡിവിഷനിലെ പത്ത് ട്രെയിനുകൾ ഓടില്ല

ലോക്കോ പൈലറ്റുമാർ ഇല്ലാത്തതിനാൽ തിങ്കളാഴ്‌ച തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചർ ...

news

കന്യാസ്‌ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ വീണ്ടും ചോദ്യം ചെയ്യും

കന്യാസ്‌ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ വീണ്ടും ചോദ്യം ചെയ്യും. ...

news

ഹനാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; നട്ടെല്ലിന് പരുക്ക്

അതിജീവനത്തിനായി മീൻ വിൽപ്പന നടത്തി സോഷ്യൽ മീഡിയ ഹിറ്റാക്കിയ ഹനാൻ ഹമീദ് സഞ്ചരിച്ച കാർ ...

news

ജയലളിതയുടെ മുഖ്യമന്ത്രി പദം തട്ടിയെടുക്കാൻ ദിനകരൻ ശ്രമിച്ചിരുന്നു; പനീർസെ‌ൽവം

ജയലളിത ജീവിച്ചിരുന്ന കാലത്ത് ചതിയിലൂടെ മുഖ്യമന്ത്രി പദവി തട്ടിയെടുക്കാൻ ശ്രമിച്ചയാളാണ് ടി ...

Widgets Magazine