1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India vaccination news

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1.20 കോടി കഴിഞ്ഞു

India Vaccination
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 1.20 കോടി കഴിഞ്ഞു. കഴിഞ്ഞ ദിവസം വരെ രാജ്യത്ത് 1,21,65,598 പേരാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,46,907 ആണ്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 13,742 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ്. രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി പത്തുലക്ഷം കടന്നു. 1,10,30,176 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 104 പേര്‍ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,56,567 ആയി ഉയര്‍ന്നു. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
രണ്ടാഴ്ചകൊണ്ട് മുംബൈയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 36 ശതമാനം വര്‍ധനവ്