അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,39,542
- കിഴക്കൻ ലഡാക്കിലെ സേനാ പിൻമാറ്റം: ഇന്ത്യ-ചൈന ഉന്നതതല ചർച്ച ഇന്ന്
- രണ്ടുലക്ഷം ഡോസ് കൊവിഡ് വാക്സിന് ഇന്ത്യ യുഎന്നിന് നല്‍കും; നന്ദിയറിയിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍
- അലമാരയ്ക്കുള്ളിൽ മൂർഖൻ പാമ്പ്; മരുന്നെടുക്കാൻ അലമാര തുറന്ന വയോധിക പാമ്പുകടിയേറ്റ് മരിച്ചു
- ജപ്പാനില്‍ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിനെ കണ്ടെത്തി
രാജ്യത്ത് ഇന്നലെ കൊവിഡ് വാക്സിന് സ്വീകരിച്ചത് 5,27,197 പേര്
രാജ്യത്ത് ഇന്നലെ കൊവിഡ് വാക്സിന് സ്വീകരിച്ചത് 5,27,197 പേര്. ഇതോടെ കൊവിഡ് വാക്സിന് സ്വീകരിച്ചവരുടെ ആകെ എണ്ണം 1,07,15,204 ആയിട്ടുണ്ട്. കഴിഞ്ഞമാസം 16മുതലാണ് രാജ്യത്ത് വാക്സിനേഷന് ആരംഭിച്ചത്. രണ്ടു കുത്തിവയ്പ്പ് കഴിയുമ്പോഴാണ് വാക്സിനേഷന് പൂര്‍ണമാകുന്നത്. ആദ്യ കുത്തിവയ്പ്പെടുത്ത് 28ദിവസങ്ങള്‍ക്കു ശേഷമാണ് രണ്ടാമത്തെ കുത്തിവയ്പ്പെടുക്കുന്നത്. രണ്ടുകുത്തിവയ്പ്പെടുത്ത് 14ദിവസങ്ങള്‍ക്കു ശേഷം ശരീരത്തില്‍ കൊവിഡിനെതിരായ ആന്റി ബോഡി ഉല്പാദിപ്പിച്ച് തുടങ്ങും.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 13,993 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ്. രാജ്യത്ത് ഇന്നും രോഗമുക്തരുടെ എണ്ണം കുറവാണ്. 10,307 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 101 പേര് ഇന്നലെ മരിച്ചു. 1,06,78,048 പേര് ഇന്ത്യയില്‍ കൊവിഡില്‍നിന്നും രോഗമുക്തി നേടി. 1,07,15,204 പേര് ഇന്ത്യയില്‍ വാക്സിന് സ്വീകരിച്ചു.