1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Covid vaccination kerala

തിരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കിയിരിക്കണം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

Covid Vaccination
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഇതിന്റെ ഭാഗമായി ഇലക്ഷന്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെടേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഫെബ്രുവരി 20നു മുന്‍പ് കളക്ടറേറ്റില്‍ ലഭ്യമാക്കാന്‍ എല്ലാ വകുപ്പുകളുടേയും ജില്ലാ മേധാവികാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
 
ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പിനു 14 ദിവസം മുന്‍പു രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയിരിക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. ജില്ലാ ഭരണകൂടം ശേഖരിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരം ആരോഗ്യ വകുപ്പിനു കൈമാറും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണു വാക്സിനേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 26 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്